ഖാദർകമ്മിറ്റി റിപ്പോർട്ടിന്റെ മറവിൽ ഹയർസെക്കൻഡറി മേഖലയെ തകർക്കരുത്; കെ.എച്ച്.എസ്.ടി.യു കുറ്റിപ്പുറം ഉപജില്ലാ സമ്മേളനം
വളാഞ്ചേരി : ഖാദർകമ്മിറ്റി റിപ്പോർട്ടിന്റെ മറവിൽ ഹയർസെക്കൻഡറി വിദ്യാഭ്യാസമേഖലയെ തകർക്കരുതെന്ന് കേരള ഹയർസെക്കൻഡറി ടീച്ചേഴ്സ് യൂണിയൻ കുറ്റിപ്പുറം ഉപജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. കെ.എച്ച്.എസ്.ടി.യു. സംസ്ഥാന സെക്രട്ടറി ഡോ. എം.പി. ഷാഹുൽ ഹമീദ് ഉദ്ഘാടനംചെയ്തു. കെ. ഫാരിഷ് അധ്യക്ഷത വഹിച്ചു. അബ്ദുൽ അസീസ്, ജഹ്ഫർ സാദിഖ് തുടങ്ങിയവർ പ്രസംഗിച്ചു. ഭാരവാഹികൾ: കെ. ഫാരിസ് (പ്രസി.), ജഹ്ഫർ സാദിഖ് (ജന. സെക്ര.), മുഹമ്മദ് അഷറഫ് (ട്രഷ.).
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here