പ്രണവിന് നന്മ നിറഞ്ഞ വളാഞ്ചേരിക്കാരുടെ കൈതാങ്ങ്
വളാഞ്ചേരി: പ്രണവിന്റെ ചികത്സ സഹായാർത്ഥം പാവങ്ങളുടെ വാനമ്പാടി ഫ്ലവർസ് ടി വി ഫെയിം പ്രിയ അച്ചു വളാഞ്ചേരിയിൽ നടത്തിയ സംഗീത വിരുന്നിൽ പ്രണവ് സഹായ സമിതി പ്രവർത്തകരും ബി.ഡി.കെ മലപ്പുറം ജില്ലാ കമ്മറ്റി പ്രവർത്തകരും വ്യാപാരി സുഹൃത്തുക്കളും വളാഞ്ചേരിയിലെ ജീവകാരുണ്യ പ്രവർത്തകരും സജീവമായി പ്രണവിന്റെ ചികത്സ സഹായത്തിനു കൈമെയ് മറന്ന് സഹകരിച്ചു. പ്രോഗ്രാം ജീവകാരുണ്യ മേഖലയിലെ സജീവ സാനിധ്യമായ ബി ഡി കെ തിരൂർ താലൂക്ക് രക്ഷാധികാരി വി.പി.എം സാലിഹ് ഉത്ഘാടനം ചെയ്തു.
ആദ്യ സംഭാവന റോയൽ ബസ് ഗ്രൂപ്പുടമ റോയൽ അഷറഫിൽ നിന്നും സ്വീകരിച്ചു.
വളാഞ്ചേരി പോലീസ് സ്റ്റേഷൻ എസ്.എച്.ഒ മനോഹരൻ, ബാബു ഷൂമാർട്ട് ഹസ്സൻ ഹാജി വളാഞ്ചേരിയിലെ രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക മേഖലയിലെ നിറസാന്നിധ്യമായ കടവനാട് ആറ്റുപുറം ദേശകുട്ടയ്മ,കടവനാട് പ്രവാസി കുട്ടായ്മ, പ്രമുഖ വ്യക്തിത്വങ്ങൾ വ്യാപാരി സുഹൃത്തുക്കൾ, ഹറമൈൻ ചാരിറ്റബിൾ സൊസൈറ്റി, ബസ്ഓണേഴ്‌സ് & ജീവനക്കാർ തുടങ്ങി നാട്ടുകാരും, പ്രവർത്തകർക്കെല്ലാം ഉച്ചഭക്ഷണം സൗജന്യമായി നല്കിയ സിറ്റി പാലസ് ഹോട്ടൽ, കൂലിപ്പണി ചെയ്ത് കിട്ടിയതിൽ നിന്ന് ഒരു ചെറിയ സഹായം ചെയ്ത അന്യസംസ്ഥാന തൊഴിലാളികൾ തുടങ്ങിയവർ ഈ ഉദ്യമത്തിൽ പങ്കുകൊണ്ടു.
ഈ നന്മ കൂട്ടായ്മക്ക് വളാഞ്ചേരിയിൽ നിന്നും 1,32,700 രൂപ പിരിച്ചെടുക്കാൻ സാധിച്ചു. ജനസമക്ഷം സംഖ്യ പ്രീയ അച്ചുവും ബീഡികെ മലപ്പുറം ജില്ലാ കമ്മിറ്റിയും ചേർന്ന് പ്രണവ് ചികിത്സാ സഹായ കമ്മിറ്റിയെ ഏല്പിച്ചു.
വളാഞ്ചേരിയുടെ നന്മ എന്നും കെടാതെ സൂക്ഷിക്കുന്ന ഒരു പരിപാടി തന്നെയായി സ്വന്തം മോതിരം ഊരി ചികിത്സാ നിധിയിലേക്ക് നല്കിയ സഹോദരി, തിരൂർ സ്വദേശിയായ 7 വയസ്സുകാരൻ പ്രിത്തിവ് സ്വന്തമായി വരച്ച 4 ചിത്രങ്ങൾ വിറ്റുകിട്ടിയ പണവും ,വളാഞ്ചേരി വ്യാപാരി വ്യവസായിയും ജീവകാരുണ്യ പ്രവർത്തകനുമായ മുഹമ്മദുകുട്ടി റബിയ കാളിയത്ത് കളഞ്ഞു കിട്ടിയ പേഴ്സ് അടങ്ങിയ സംഖ്യ (മാസങ്ങളോളം അന്യേഷിച്ച് അവകാശികൾ വരാതിരുന്ന കാരണം ) ഈ സഹായ നിധിയിലേക്ക് നല്കിയും തങ്ങളുടെ സഹകരണം ഉറപ്പാക്കി.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here