കാങ്കപ്പുഴക്കടവ് റഗുലേറ്റർ കം ബ്രിഡ്ജിന് : കിഫ്ബി അംഗീകാരം
കുറ്റിപ്പുറം : മലപ്പുറം ജില്ലയിലെ കുറ്റിപ്പുറത്തെയും പാലക്കാട് ജില്ലയിലെ കുമ്പിടിയെയും ബന്ധിപ്പിച്ച് നിർമിക്കുന്ന കാങ്കപ്പുഴക്കടവ് റഗുലേറ്റർ കം ബ്രിഡ്ജ് പദ്ധതിക്ക് കിഫ്ബിയുടെ അംഗീകാരം. 125 കോടി രൂപയുടെ പദ്ധതിക്കാണ് ചൊവ്വാഴ്ച ചേർന്ന കിഫ്ബി ബോർഡ് യോഗം അംഗീകാരം നൽകിയത്.
2021 ഓഗസ്റ്റ് നാലിന് സ്പീക്കറുടെ ചേംബറിൽ സ്പീക്കർ എം.ബി. രാജേഷ്, ധനമന്ത്രി കെ.എൻ. ബാലഗോപാൽ, പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ. എന്നിവരുടെ സാന്നിധ്യത്തിൽ പദ്ധതി സംബന്ധിച്ച യോഗം ചേർന്നിരുന്നു. പദ്ധതിയുടെ പ്രാധാന്യം സംബന്ധിച്ച് തൃത്താല എം.എൽ.എ. കൂടിയായ എം.ബി. രാജേഷും പ്രൊഫ. ആബിദ് ഹുസൈൻ തങ്ങളും ധനകാര്യമന്ത്രിയെ ബോധ്യപ്പെടുത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് പദ്ധതി കിഫ്ബിയുടെ അംഗീകാരത്തിന് സമർപ്പിക്കപ്പെട്ടത്.
തൃത്താല എം.എൽ.എ. ആയിരുന്ന അഡ്വ. വി.ടി. ബൽറാം, പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എന്നിവരുടെ നിരന്തര സമ്മർദഫലമായി 2017-2018-ലെ സംസ്ഥാന ബജറ്റിൽ കാങ്കപ്പുഴക്കടവ് റെഗുലേറ്റർ കം ബ്രിഡ്ജ് പദ്ധതിക്ക് 75 കോടി അനുവദിക്കുകയും പിന്നീടത് 100 കോടി രൂപയായി ഉയർത്തുകയും ചെയ്തിരുന്നു. ഇപ്പോഴത് 125 കോടി രൂപയുടെ പദ്ധതിയായി മാറി.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here