കാർഷിക വിരുദ്ധ നയങ്ങളിൽ നിന്നും കേന്ദ്ര സർക്കാർ പിൻമാറണം: കിസാൻ സഭ
കുറ്റിപ്പുറം: കാർഷിക വിരുദ്ധ നയങ്ങളിൽ നിന്നും കേന്ദ്ര സർക്കാർ പിൻമാറണമെന്ന് കിസാൻസഭ നരിക്കുളം യൂനിറ്റ് രൂപീകരണ യോഗം ആവശ്യപ്പെട്ടു.സർക്കാറിൽ നിന്നും കർഷകർക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങൾ യഥാർത്ഥ കർഷകർക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്താനും യോഗം തീരുമാനിച്ചു. നരിക്കുളത്ത് വെച്ച് നടന്ന രൂപീകരണ യോഗം സി.പി.ഐ മണ്ഡലം അസി. സെക്രട്ടറി വി. അരവിന്ദാക്ഷൻ മാസ്റ്റർ ഉത്ഘാടനം ചെയ്തു. രാജൻ കോട്ടമത്ത് അധ്യക്ഷത വഹിച്ചു. എ.ഐ.ടി.യു.സി കോട്ടക്കൽ മണ്ഡലം സെക്രട്ടറി റസാക്ക് സംസാരിച്ചു. അഷ്‌റഫ് ചാഞ്ചാത്ത് സ്വാഗതവും, ഗഫൂർ കണക്കശേരി നന്ദിയും പറഞ്ഞു. ഭാരവാഹികൾ: ചാഞ്ചാത്ത് സുലൈമാൻ എന്ന കുഞ്ഞുട്ടി (സെക്രട്ടറി), മുളയൻപറമ്പിൽ സൈതാലി എന്ന മാനു (പ്രസിഡൻറ്), ആയപ്പള്ളി മുഹമ്മദ് എന്ന കുഞ്ഞിപ്പ (ട്രഷറർ).
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here