HomeNewsBusinessബ്രേക്ക് ദി ചെയിൻ; നൂതന സംരഭവുമായി ഒരു കൂട്ടം ചെറുപ്പക്കാർ, വീട്ടിലിരുന്നു പർച്ചേയ്സ് ചെയ്യാം; കടകളിലെ തിരക്ക് ഒഴിവാക്കാം, ക്‌ളീംസ് വിരൽത്തുമ്പിൽ

ബ്രേക്ക് ദി ചെയിൻ; നൂതന സംരഭവുമായി ഒരു കൂട്ടം ചെറുപ്പക്കാർ, വീട്ടിലിരുന്നു പർച്ചേയ്സ് ചെയ്യാം; കടകളിലെ തിരക്ക് ഒഴിവാക്കാം, ക്‌ളീംസ് വിരൽത്തുമ്പിൽ

Kleems

ബ്രേക്ക് ദി ചെയിൻ; നൂതന സംരഭവുമായി ഒരു കൂട്ടം ചെറുപ്പക്കാർ, വീട്ടിലിരുന്നു പർച്ചേയ്സ് ചെയ്യാം; കടകളിലെ തിരക്ക് ഒഴിവാക്കാം, ക്‌ളീംസ് വിരൽത്തുമ്പിൽ

വളാഞ്ചേരി: ഈ മാസം 15 ആം തീയതി ഏഷ്യാനെറ്റ് ന്യൂസ്അവറിൽ മുൻ ചീഫ് സെക്രട്ടറിയും മുഖ്യമന്ത്രിയുടെ ഉപദേഷ്ട്ടാവുമായ ജിജി തോംസൺ പറഞ്ഞ പ്രധാനപ്പെട്ട ഒരു കാര്യമുണ്ട്. കൊറോണ തടയാൻ ജനസമ്പർക്കം പരമാവധി കുറയ്ക്കുന്നതിന്റെ ഭാഗമായി ജനങ്ങൾ പുറത്തിറങ്ങുന്നത് വിരളമായാണ്. ആവശ്യസാധനങ്ങൾ പോലും വാങ്ങാൻ കഴിയാത്ത ഒരു സാഹചര്യമുണ്ടായാൽ അത് മൊത്തം സമ്പത് വ്യവസ്ഥയെ തന്നെ ബാധിക്കും.. അതിനാൽ സപ്ലൈകോ അടക്കമുള്ള സ്റ്റോറുകൾ ഓൺലൈൻ പ്ലാറ്റഫോമിലേക്ക് മാറി സാധനങ്ങൾ വീട്ടിലേക്ക് എത്തിച്ചു നൽകാൻ ഏതെങ്കിലും ഒരു പ്ലാറ്റഫോം ഉപയോഗിക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ നിരീക്ഷണം.
shopping
ഈ ആശയം പ്രാവർത്തികമാക്കുകയാണ് ക്‌ളീംസ് എന്ന കമ്പനി. ഒരു മൊബൈൽ അപ്ലിക്കേഷൻ ഉപയോഗിച്ച് ഇത്തരം ഒരു ബിസിനെസ്സ് ചെയ്യുന്നതിന്റെ സാധ്യതകൾ പൂർത്തീകരിച്ചു കൊറോണയെ നേരിടാൻ ഉള്ള ബ്രേക്ക് ദി ചെയിൻ ദൗത്യത്തിൽ പങ്കാളികളാവുകയാണ് ഇവർ. ഒരു ടൗണിലുള്ള എല്ലാ തരത്തിൽ പെട്ട സ്ഥാപനങ്ങളെയും ഒരു പ്ലാറ്റ്‌ഫോമിലേക്ക് കൊണ്ടുവരികയും, അവരുടെ പ്രൊഡക്ടുകൾ അതിലൂടെ വിൽക്കാൻ സഹായിക്കുകയും ചെയ്യുകയാണ് ക്‌ളീംസ്. ഏതൊരാൾക്കും ഈ ആപ്ലിക്കേഷൻ വഴി ഇഷ്ട്ടമുള്ള ഷോപ്പിൽ നിന്നും വേണ്ട സാധനങ്ങൾ എളുപ്പത്തിൽ വാങ്ങാൻ കഴിയുന്നു.. ക്‌ളീംസ് ന്റെ ഡെലിവറി ടീം അത് വീട്ടിലെത്തിച്ചു തരുന്നു..
Kleems
വളരെ ഇന്നൊവേറ്റീവ് ആയിട്ടുള്ള ഈ ബിസിനെസ്സ് ഈ ഒരു കാലഘട്ടത്തിന് മാത്രമല്ല, ഇപ്പോഴത്തെ കൊറോണ കാലം ആവശ്യപ്പെടുന്ന ഒരു ബിസിനെസ്സ് ആണ്.. കോറോണയെ ചെറുക്കാൻ ആവശ്യമായ എല്ലാ സാധ്യതകളും ഉപയോഗപ്പെടുത്തുന്നതിന്റെ ഭാഗമായി ക്‌ളീംസ്‌ന്റെ സേവനങ്ങൾ കൂടി പ്രയോജനപ്പെടുത്താമെന്നു മാനേജിങ് ഡയരക്ടർ രഞ്ജിത്ത് പറയുന്നു. നിലവിൽ മലപ്പുറത്തും, കണ്ണൂരും, തൃശൂരുമായി ഇരുപതോളം ടൗണുകളിൽ അവവരുടെ സേവനം നിലനിൽക്കുന്നുണ്ട്.. മലപ്പുറത്തുള്ള ഒരു കൂട്ടം ചെറുപ്പക്കാർ സുഹൃത്തുക്കളുടെ ഒരാശയമാണ് ഇത്. വീട്ടിലിരുന്നുകൊണ്ട് ടൗൺ ചുറ്റിക്കറങ്ങാനുള്ള അവസരമാണ് ഈ ചെറുപ്പക്കാർ ഒരുക്കുന്നത്. പുറത്തിറങ്ങാതെ തന്നെ ഒരു ടൗണിലെ മുഴുവൻ വിവരങ്ങൾ അറിയാനും ആവശ്യമെങ്കിൽ ഓൺലൈൻ ഷോപ്പിങ് വരെ നടത്താനും സഹായിക്കുന്ന ആപ് ആണിത്. കൂടാതെ 1000 ത്തോളംപേർക്ക് ബിസിനസ് അവസരവും ഒരുക്കുന്നുണ്ടിവർ.
home-delivery
‘കടയിലൊന്നു പോകണം. പക്ഷേ ഈ കൊറോണയും പൊരിഞ്ഞ വെയിലും ട്രാഫിക്കും!’ നാമെല്ലാവരും ഒരിക്കലെങ്കിലും ഇങ്ങനെ ചിന്തിക്കാതിരിന്നിട്ടുണ്ടാവില്ല. എന്നാൽപ്പിന്നെ വീട്ടിലിരുന്നുതന്നെ ടൗണിൽ ചുറ്റിക്കറങ്ങിയാലോ? നടക്കുന്ന കാര്യം വല്ലതുമാണോയെന്ന് ചിന്തിക്കാൻ വരട്ടെ!

ഒരു ടൗണിൽ ലഭ്യമായ എല്ലാത്തരം സേവങ്ങളെക്കുറിച്ചറിയാനും ഒപ്പം ഓൺലൈൻ ഷോപ്പിങ് നടത്താനും സഹായിക്കുന്ന ആപ്പ് ആണിത്. ഇപ്പോൾത്തന്നെ 25 ഓളം നിക്ഷേപകരുടെ പിന്തുണയുണ്ട് ക്ലീംസിന്. ആപ്പ് ഡൗൺലോഡ് ചെയ്തു കഴിഞ്ഞാൽ നമുക്കാവശ്യമുള്ള ലൊക്കേഷൻ സെലക്ട് ചെയ്യാം. ആ ടൗണിലെ റീറ്റെയ്ൽ ഷോപ്പുകൾ, സർക്കാർ സ്ഥാപനങ്ങൾ, എടിഎം സൗകര്യങ്ങൾ, റസ്റ്റോറന്റുകൾ, ഹോസ്പിറ്റലുകൾ തുടങ്ങി എല്ലാക്കാര്യങ്ങളേയും കുറിച്ചുള്ള വിവരങ്ങളും കോൺടാക്ട് നമ്പറുകളും ഇതിൽ ലഭ്യമാണ്. ഷോപ്പ് മാനേജ്മെന്റുമായി ചാറ്റ് ചെയ്യാനും കഴിയും. പ്ലെയ്സ്റ്റോർ ലിങ്ക്: ഇവിടെ ക്ലിക്ക് ചെയ്യൂ

ടൗണിലോ സിറ്റിയിലോ ഉള്ള സൂപ്പർ മാർക്കറ്റുകളാണ് നിങ്ങൾ അന്വേഷിക്കുന്നത് എന്നിരിക്കട്ടെ. ആപ്പിലെ ‘Super Markets’ എന്ന സെക്ഷനിൽ ഈ വിവരങ്ങൾ ലഭ്യമാണ്. ഇനി ഏതെങ്കിലും ഷോപ് നിങ്ങൾ സെലക്ട് ചെയ്യുകയാണെങ്കിൽ അവിടെ ഏതൊക്കെ ഉത്പന്നങ്ങളാണ് ലഭ്യമാകുന്നതെന്നും ആപ്പ് പറഞ്ഞു തരും. വേണമെങ്കിൽ അപ്പോൾ തന്നെ ഓൺലൈനായി ഉത്പന്നം വാങ്ങുകയുമാകാം. ഒരേസമയം എത്ര ഷോപ്പുകളിൽ നിന്ന് വേണമെങ്കിലും പർച്ചേസ് ചെയ്യാം. ഹോം ഡെലിവറി സർവീസും ക്ലീംസ് നൽകുന്നുണ്ട്. നിലവിൽ വളാഞ്ചേരിയിൽ ക്ലീംസിന്റെ സേവനം ലഭ്യമാണ്. വളാഞ്ചേരിയിൽ ശിഹാബ്, മുഹമ്മദ് ജാസിം എന്നിവരുടെ കീഴിലാണ് പ്രവർത്തനങ്ങൾ നടക്കുന്നത്. ഇതിൽ മുഹമ്മദ് ജാസിം കമ്പനിയുടെ ഡയറക്ടർ കൂടിയാണ് ഒരു മാസത്തിനുള്ളിൽ സംസ്ഥാനത്തെ 30 ടൗണുകളിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കാനാണ് പദ്ധതിയെന്ന് ഡയറക്ടർമാർ പറഞ്ഞു.
Ads
ബിസിനസ് അവസരം
ക്ലീംസുമായി സഹകരിക്കുന്നവർക്ക് ബിസിനസ് അവസരവും ലഭിക്കും. ഇന്ത്യയിലാകമാനം കുറഞ്ഞത് 1000 പേർക്കെങ്കിലും സ്വന്തമായി ബിസിനസ് തുടങ്ങാനുള്ള അവസരമാണ് സ്ഥാപനം ഒരുക്കുന്നതെന്ന് മാനേജ്മെന്റ് കൂട്ടിച്ചേർത്തു. ക്ലീംസിന്റെ ‘ടൗൺ അഡ്‌മിൻ’ എന്ന നിലയിൽ കമ്പനിയുമായി ചേർന്ന് പ്രവർത്തിക്കാം. ക്ലീംസ് പ്രവർത്തിക്കുന്നത് ഓരോ ടൗണിലും ഓരോ അഡ്‌മിനെ നിയമിച്ചുകൊണ്ടാണ്. ഇവർക്കാവശ്യമുള്ള ട്രെയിനിങ് കമ്പനി നൽകും.

ഷോപ്പുകൾ ആപ്പിൽ രജിസ്റ്റർ ചെയ്യേണ്ടതും ഉല്പന്നങ്ങൾ ലിസ്റ്റ് ചെയ്യേണ്ടതും അഡ്‌മിൻ ആണ്. ഡെലിവറി സേവനത്തിനുള്ള ഒരു ടീമിനേയും അവർക്ക് ലഭിക്കും. ഇത്രയുമായാൽ ഒരു മാസത്തിനുള്ളിൽ ക്ലീംസിന്റെ പ്രവർത്തനം അവിടെ ആരംഭിക്കും. മൂന്നു മാസത്തിനകം ആ യൂണിറ്റ് ലാഭകരമാകുമെന്ന് മാനേജിങ് ഡയറക്ടർ രഞ്ജിത് ഉറപ്പിച്ചു പറയുന്നു. ഇപ്പോൾ ശരാശരി ഒരു ദിവസം 40 ഓർഡറുകൾ ക്ലീംസിന് ലഭിക്കുന്നുണ്ട്. www.kleemz.com എന്ന വെബ്‌സൈറ്റും ഉണ്ട്. ബന്ധപ്പെടേണ്ട ഫോൺ നമ്പർ: 9846672000 (ശിഹാബ് കെ.പി), 7012575756 (മുഹമ്മദ് ജാസിം കെ.സി)
പ്ലെയ്സ്റ്റോർ ലിങ്ക്: ഇവിടെ ക്ലിക്ക് ചെയ്യൂ


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!