കേരളത്തിലെ വിദ്യാർത്ഥികൾ ഇടതു സർക്കാരിൽ നിന്നും നേരിടുന്നത് കടുത്ത അവഗണന: കെ.എം ഗഫൂർ
വളാഞ്ചേരി : കേരളത്തിലെ വിദ്യാർത്ഥികൾ ഇടതു സർക്കാരിൽ നിന്നും നേരിടുന്നത് കടുത്ത അവഗണനയാണെന്ന് മുസ്‌ലിംലീഗ് ജില്ലാ സെക്രട്ടറി കെ.എം.ഗഫൂർ പറഞ്ഞു.
മലബാറിന് പ്ലസ് വൺ അധിക ബാച്ചുകൾ വേണമെന്ന ആവശ്യമുയർത്തി എം.എസ്.എഫ് കോട്ടക്കൽ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച സമര കാഹളം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്ലസ് വൺ അലോട്ട്മെന്റ് രണ്ടും കഴിഞ്ഞിട്ടും മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്ക് പോലും സീറ്റ് കിട്ടാത്ത അവസ്ഥയാണ് ഇന്ന് കേരളത്തിലുള്ളത്. പൊതുവിദ്യാഭ്യാസ യജ്ഞത്തെ കുറിച്ച് സംസാരിക്കുന്ന ഇടതു സർക്കാർ കോടികൾ പൊടിച്ച് പത്രങ്ങളിൽ പരസ്യം ചെയ്യുകയല്ലാതെ വിദ്യാഭ്യാസമേഖലക്ക് ആവശ്യമായ ഒരു മാറ്റവും കൊണ്ടുവന്നില്ല.
നിലവിലുള്ള എല്ലാ കോഴ്സുകളും ബാച്ചുകളും യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് ഉള്ളതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചടങ്ങിൽ എം.എസ്.എഫ് കോട്ടക്കൽ മണ്ഡലം പ്രസിഡണ്ട് അഡ്വ: ഒ.പി.മുഹമ്മദ് റഊഫ് അധ്യക്ഷത വഹിച്ചു. മലപ്പുറം ജില്ലാ പഞ്ചായത്ത് മെമ്പർ എ.പി.സബാഹ് മുഖ്യപ്രഭാഷണം നിർവ്വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം മൂർക്കത്ത് ഹംസ മാസ്റ്റർ, ഇരിമ്പിളിയം പഞ്ചായത്ത് പ്രസിഡണ്ട് മാനുപ്പ മാസ്റ്റർ, പൊന്മള ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ജസീന മജീദ്, കെ.എസ്.ടി.യു സംസ്ഥാന സെക്രട്ടറി മുസ്തഫ മാസ്റ്റർ,അൽ ഐൻ കെഎംസിസി സ്റ്റേറ്റ് സെക്രട്ടറി അഷ്റഫ് വെള്ളെങ്ങൽ,എം.എസ്.എഫ് മണ്ഡലം ജനറൽ സെക്രട്ടറി സിദ്ദീഖ് പാലാറ, മുസ്‌ലിം യൂത്ത്ലീഗ് മണ്ഡലം ട്രഷറർ സി.പി.നിസാർ, സി.എംറിയാസ്, ജഅ്ഫർ മാറാക്കര, മുജീബ് വാലാസി, ജുനൈദ് പാമ്പലത്ത്, അഡ്വ: എ.കെ.സക്കരിയ, പി.പി.ശിഹാബ്, പി.ടി.റാഷിദ്, ഫഹദ് കരേക്കാട്, എൻ.കെ ഗഫൂർ പൊന്മള, ആഷിഖ് പുറമണ്ണൂർ, അജ്മൽ മേലേതിൽ, വി.പി.ഫവാസ്, ടി.വി.ഷമീം, എ.കെ.ഷബീർ മുബഷിർ മാറാക്കര, മർഷാദ് സിംസാർ, അമീൻ ബാദുഷ, മുർഷിദ്, അമീൻ സുഫിയാൻ തുടങ്ങിയവർ പ്രസംഗിച്ചു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here