KM Kumari is the new president to Kuttippuram Grama Panchayat
15-ാം വാര്‍ഡില്‍നിന്ന് വിജയിച്ച മുസ്‌ലിം ലീഗിലെ കെ.എം. കുമാരിയെ കുറ്റിപ്പുറം പഞ്ചായത്തിന്റെ പുതിയ പ്രസിഡന്റായി തിരഞ്ഞെടുത്തു. ഐകകണ്‌ഠ്യേനയായിരുന്നു തിരഞ്ഞെടുപ്പ്.
പഞ്ചായത്ത് പ്രസിഡന്റായിരുന്ന ടി.പി. വേലായുധന്‍ രാജിവെച്ച ഒഴിവിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. മുസ്‌ലിംലീഗിനകത്തെ അഭിപ്രായഭിന്നതമൂലം പ്രസിഡന്റിനോട് സ്ഥാനം രാജിവെക്കാന്‍ ലീഗ് നേതൃത്വം ആവശ്യപ്പെട്ടിരുന്നു. നേതൃത്വത്തിന്റെ ആവശ്യം പ്രസിഡന്റ് നിരാകരിച്ചതോടെ യു.ഡി.എഫ്. അംഗങ്ങള്‍ ബ്ലോക്ക് സെക്രട്ടറിക്ക് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കി. എന്നാല്‍, അവിശ്വാസം ചര്‍ച്ചയ്‌ക്കെടുക്കുന്നതിന് മുമ്പായി ഈ മാസം മൂന്നിന് പ്രസിഡന്റ് സ്ഥാനം രാജിവെക്കുകയായിരുന്നു.
തിരഞ്ഞെടുപ്പിനുശേഷം നടന്ന യോഗത്തില്‍ വൈസ് പ്രസിഡന്റ് പി.എം. ആമിനക്കുട്ടി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മുസ്‌ലിംലീഗ് കമ്മിറ്റി പ്രസിഡന്റ് കെ.കെ. ബീരാന്‍, ബ്ലോക്ക് വൈസ് പ്രസിഡന്റ് കൈപ്പള്ളി അബ്ദുള്ളക്കുട്ടി, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് മഠത്തില്‍ ശ്രീകുമാര്‍, പഞ്ചായത്ത് മുസ്‌ലിം ലീഗ് ജന. സെക്രട്ടറി പരപ്പാര സിദ്ദിഖ്, അംഗങ്ങളായ പി.പി. മണികണ്ഠന്‍, റീജ എന്നിവര്‍ക്കുപുറമെ പാറയ്ക്കല്‍ ബഷീര്‍, പി.പി. കുഞ്ഞിമുഹമ്മദ്, പി.വി. മോഹനന്‍, ടി.വി. അബ്ദുള്ളക്കുട്ടി, പഞ്ചായത്ത് സെക്രട്ടറി കെ.വി. ഷാജി മോഹന്‍ എന്നിവരും പ്രസംഗിച്ചു. പുതിയ പ്രസിഡന്റ് കെ.എം. കുമാരി നന്ദി പറഞ്ഞു.
Summary: KM Kumari of IUML, won from the 15th ward has been unanimously elected as the president to the Kuttippuram Grama Panchayat.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here