HomeNewsStrikeവിദ്യാർഥി സമരം മൂന്നാം ദിവസത്തിൽ; കുറ്റിപ്പുറം കെ.എം.സി.ടി ലോ കോളേജ് അനിശ്ചിതകാലത്തേക്ക് അടച്ചു

വിദ്യാർഥി സമരം മൂന്നാം ദിവസത്തിൽ; കുറ്റിപ്പുറം കെ.എം.സി.ടി ലോ കോളേജ് അനിശ്ചിതകാലത്തേക്ക് അടച്ചു

kmct-law-college

വിദ്യാർഥി സമരം മൂന്നാം ദിവസത്തിൽ; കുറ്റിപ്പുറം കെ.എം.സി.ടി ലോ കോളേജ് അനിശ്ചിതകാലത്തേക്ക് അടച്ചു

കുറ്റിപ്പുറം: വിദ്യാർഥികളെ മാനസികമായി പീഢിപ്പിക്കുകയും പ്രതികാര ബുദ്ധിയോടെ പെരുമാറുകയും ചെയ്യുന്ന കുറ്റിപ്പുറം കെ.എം.സി.ടി ലോ കോളേജ് മാനേജ്മെന്റിന്റെ നടപടിയിലെ പ്രതിഷേധിച്ച് വിദ്യാർഥികൾ നടത്തിവരുന്ന സമരം മൂന്നാം ദിവസത്തേക്ക് കടന്നു.
kmct-law-college
ഉപരോധസമരം രണ്ടാം ദിനം മുതൽ നിരാഹാര സമരമായി മാറിയിട്ടുണ്ട്. ദളിത് വിദ്യാർഥിനിയെ ജാതിപേര് വിളിച്ച് അപമാനിച്ഛതായും മറ്റൊരു വിദ്യാർഥിനിയുടെ കൈയിൽ കയറിപിടിച്ചതായും യു.യു.സിയോട അപമര്യാദമായി പെരുമാറിയതായും വിദ്യാർഥികൾ ആരോപിക്കുന്നു. കൂടാതെ, യാതൊരു തെളിവും ലഭിക്കാതെ കോപ്പിയടിച്ചെന്ന് ആരോപിച്ച് വിദ്യാർഥികളെ പരിക്ഷ എഴുതാൻ പോലും അനുവദിച്ചില്ലെന്നും ഇവർ പറയുന്നു.
kmct-law-college
വിദ്യാർഥിനികളെ അപമാനിച്ച അധ്യാപകനെതിരെ നടപടി ആവശ്യപ്പെട്ട് രഷ്ട്രീയഭേദമന്യെ വിദ്യാർഥികൾ ഒന്നടങ്കം സമരത്തിൽ പങ്കെടുക്കുന്നുണ്ട്. ഇവർ നടത്തി വന്ന അനിശ്ചിതകാല നിരാഹാര സമരം രണ്ടാം ദിവസത്തിലേക്ക് കടന്നപ്പോഴാണ് കോളേജ് അനിശ്ചിതകാലത്തേക്ക് അടച്ചിടാൻ മാനേജ്മെന്റ് തീരുമാനമെടുത്തത്. എന്നാൽ സമരമുഖത്തുനിന്ന് പിന്നോട്ടില്ലെന്ന തീരുമാനത്തിലാണ് വിദ്യാർഥികൾ.
kasa-blue-interiors


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!