HomeNewsProtestഅടിസ്ഥാന സൌകര്യങ്ങൾ ഒരുക്കിയില്ല: കുറ്റിപ്പുറം കെ.എം.സി.ടി ലോ കോളേജിൽ വിദ്യാഥികൾ പഠിപ്പ് മുടക്കി പ്രതിഷേധിച്ചു.

അടിസ്ഥാന സൌകര്യങ്ങൾ ഒരുക്കിയില്ല: കുറ്റിപ്പുറം കെ.എം.സി.ടി ലോ കോളേജിൽ വിദ്യാഥികൾ പഠിപ്പ് മുടക്കി പ്രതിഷേധിച്ചു.

kmct-law-college

അടിസ്ഥാന സൌകര്യങ്ങൾ ഒരുക്കിയില്ല: കുറ്റിപ്പുറം കെ.എം.സി.ടി ലോ കോളേജിൽ വിദ്യാഥികൾ പഠിപ്പ് മുടക്കി പ്രതിഷേധിച്ചു.

കുറ്റിപ്പുറം: കുറ്റിപ്പുറം ലോ കോളേജിലെ വിദ്യാർഥികൾക്ക് അടിസ്ഥാന സൌകര്യങ്ങൾ ഒരുക്കാൻ മാനേജ്‌മെന്റ് തയ്യാറാകുന്നില്ല എന്ന് ചൂണ്ടിക്കാട്ടി വിദ്യർഥികൾ പഠിപ്പ് മുടക്കി പ്രതിഷേധിച്ചു. ഉയർന്ന ഫീസ് വാങ്ങിയിട്ടും വിദ്യാർഥികൾക്ക് വേണ്ട അടിസ്ഥാനമൊരുക്കുന്നതിൽ അധികൃതർ പരാചയപ്പെട്ടതായി വിദ്യാർഥികൾ പറഞ്ഞു. തകരഷീറ്റിട്ട മൂന്നാം നിലയിൽ പ്രവർത്തിക്കുന്ന ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് അസഹ്യമായ ചൂടാണ് അനുഭവപ്പെടുന്നത്. ഇതുമൂലം നിരവധി വിദ്യാർഥികൾക്ക് തലക്കറക്കവും മറ്റും അനുഭവപ്പെടുന്നു. ലോ കോളേജുകളിൽ നിർബന്ധമായിരിക്കേണ്ട മൂട്ട് കോർട്ട് സംവിധാനമൊരുക്കുന്നതിനൊ വിദ്യാർഥികളുടെ എണ്ണത്തിനാനുപാതികമായ ടോയ്‌ലറ്റ് സംവിധാനമൊരുക്കുന്നതിനോ മാനേജ്‌മെന്റ് യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും ക്ലാസെടുക്കുന്ന അധ്യാപകർക്ക് മതിയായ യോഗ്യതയില്ലെന്നും വിദ്യാർഥികൾ ആരോപിക്കുന്നു. വെറും പ്.ജി യോഗ്യതയുള്ളവരെയാണ് ഇവിടെ അധ്യാപകരായി നിയമിച്ചിട്ടുള്ളത്. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് വിദ്യാർഥികൾ പഠിപ്പ് മുടക്കി സമരത്തിന് ആഹ്വാനം ചെയ്തിട്ടുള്ളത്. പി.ടി.എ വിളിച്ച്കൂട്ടി തങ്ങളുടെ പ്രശ്നങ്ങൾക്ക് ഉടൻ പരിഹാരം കാണണമെന്ന് വിദ്യാർഥികൾ ആവശ്യപ്പെടുന്നു.

Content highlights: kuttippuram kmct law college student strike poor facilities


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!