മാധ്യമ സ്ഥാപനങ്ങള്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കും നേരെ നടക്കുന്ന അക്രമങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കണം-കെ.എം.ആർ.യു
കുറ്റിപ്പുറം: മാധ്യമ സ്ഥാപനങ്ങള്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കും നേരെ നടക്കുന്ന അക്രമങ്ങള്‍ക്കെതിരെ ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് കേരള റിപ്പോര്‍ട്ടേഴ്സ് ആന്റ് മീഡിയ പേഴ്സണ്‍സ് യൂണിയന്‍ (കെ.ആര്‍.എം.യു).മലപ്പുറം ജില്ലാ കമ്മറ്റി യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് സുരേഷ് ഇ നായര്‍ അധ്യക്ഷനായി. സെക്രട്ടറി നൂറുൽ ആബിദ് നാലകത്ത്, ട്രഷറർ സൻജിത് എ നാഗ്, മുഹമ്മദ് അബ്ദുറഹിമാൻ, എം.വി.നൗഫൽ എടപ്പാൾ, റഫീഖ് മണി തുടങ്ങിയവര്‍ പ്രസംഗിച്ചു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here