വളാഞ്ചേരിയിൽ മിനി സിവിൽ സ്റ്റേഷൻ യാഥാർത്ഥ്യമാക്കണം-കെ.ആർ.എം.യു
വളാഞ്ചേരി: വളാഞ്ചേരിയിൽ മിനി സിവിൽ സ്റ്റേഷൻ യാഥാർത്ഥ്യമാക്കണമെന്ന് കേരളാ റിപ്പോർട്ടേഴ്സ് ആന്റ് മീഡിയാ പേഴ്സൺസ് യൂണിയൻ വളാഞ്ചേരി മേഖലാ യോഗം ആവശ്യപ്പെട്ടു. ട്രഷറി രണ്ടാം നിലയിലാണ് പ്രവർത്തിക്കുന്നത് ഇത് കാരണം പെൻഷൻ വാങ്ങാനെത്തുന്ന പ്രായമുളളവർ ഏറെ പ്രയാസമാണ് അനുഭവിക്കുന്നത്. ട്രഷറിയും കെ.എസ് ഇ.ബി ഓഫീസ്, വില്ലേജോഫീസ് ഉൾപ്പെടെയുള്ളവ ഒരു കുടക്കീഴിൽ ആക്കിയാൽ ജനങ്ങൾക്ക് ഏറെ ഉപകാരപ്രദമാവും. കെ.ആർ.എം.യു ജില്ലാ സെക്രട്ടറി സൈഫു പാടത്ത് യോഗം ഉദ്ഘാനം ചെയ്തു. മേഖലാ പ്രസിഡണ്ട് കബീർ പാണ്ടികശാല അധ്യക്ഷത വഹിച്ചു.
മേഖലാ സെക്രട്ടറി നൂറുൽ ആബിദ് നാലകത്ത്, സംസ്ഥാന കൗൺസിൽ അംഗങ്ങളായ നാസർ ഇരിമ്പിളിയം, നൗഷാദ് അത്തിപ്പറ്റ, മുഹമ്മദ് അബ്ദുറഹ്മാൻ, മേഖലാ ട്രഷറർ സി. രാജേഷ്, ഭാരവാഹികളായ ഹംസ കൊട്ടാരം, നിസാർ പാലക്കൽ, ശിബിലി പാലച്ചോട്, രാജേഷ് കാർത്തല, ലിയാക്കത്ത് പൂക്കാട്ടിരി, ഹസ്ന യഹ്യ,
മുഹ്സിൻ വടക്കുമുറി, കെ.പി മിനി, കെ.പി മുഹമ്മദ് ഷമീർ, അയ്യൂബ് ആലുക്കൽ തുടങ്ങിയവർ സംസാരിച്ചു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here