പ്രകൃതി വിഭവങ്ങളിൽ നിന്നും ഭക്ഷ്യ ഉല്പന്നങ്ങൾ നിർമ്മിച്ച് ജീവിത വിജയം; വനിതാ ദിനത്തിൽ സുചിത്രയെ ആദരിച്ച് കെ.എം.ആർ.യു
കുറ്റിപ്പുറം: പ്രകൃതി വിഭവങ്ങള്‍ കൊണ്ട് രുചിയും ഗുണനിലവാരവുമുള്ള ഭക്ഷ്യ ഉത്പ്പന്നങ്ങള്‍ നിര്‍മ്മിക്കുകയും ആ ഉത്പ്പന്നങ്ങള്‍ കിലോമീറ്ററുകൾ യാത്ര ചെയത് വിൽപ്പന നടത്തുകയും ചെയ്ത് കുടുംബത്തെ മുന്നോട്ട് നയിക്കുന്ന വീട്ടമ്മക്ക് വനിതാ ദിനത്തില്‍ ആദരിച്ചു. ഇരിമ്പിളിയം പഞ്ചായത്തിലെ പുറമണ്ണൂര്‍ മേലേപ്പുറത്ത് സുചിത്രയാണ് ചക്ക, നേന്ത്രക്കായ തുടങ്ങിയ പ്രകൃതി വിഭവങ്ങള്‍ കൊണ്ട് സ്വാദിഷ്ടമായ ഉത്പ്പന്നങ്ങള്‍ ഉണ്ടാക്കുകയും വില്‍പ്പന നടതതുകയും ചെയ്യുന്നത്. സുചിത്രയെ കേരള റിപ്പോര്‍ട്ടേഴ്സ് ആന്റ് മീഡിയ പേഴ്സണ്‍സണ്‍സ് യൂണിയന്‍ (കെ.ആര്‍.എം.യു.) മലപ്പുറം ജില്ലാ കമ്മിറ്റിയാണ് വീട്ടിലെത്തി ആദരിച്ചത്. പഞ്ചായത്ത് അംഗം ടി.പി മെറീഷ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സുരേഷ് ഇ നായര്‍ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി നൂറുൽ ആബിദ് നാലകത്ത്, മുഹമ്മദ് അബ്ദുറഹിമാൻ, എം.വി നൗഫൽ എടപ്പാൾ, റഫീഖ് മണി, നാസർ ഇരിമ്പിളിയം തുടങ്ങിയവര്‍ പ്രസംഗിച്ചു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here