എടയൂര്‍ കെ.എം.യു.പി സ്‌കൂള്‍ 73-ാം വാര്‍ഷികവും വിരമിക്കുന്ന ജീവനക്കാരുടെ യാത്രയപ്പും ഫെബ്രു. 17ന്
എടയുർ: എടയൂര്‍ കെ.എം.യു.പി സ്‌കൂള്‍ 73-ാം വാര്‍ഷികവും വിരമിക്കുന്ന ജീവനക്കാരുടെ യാത്രയപ്പും ഫെബ്രു. 17ന് നടക്കും. ആയിരത്തി ഒരുന്നൂറില്‍പരം വിദ്യാര്‍ത്ഥികള്‍ പഠനം നടത്തുന്ന ഈ വിദ്യാലയത്തില്‍ നിന്നും ദീര്‍ഘകാലത്തെ സേവനത്തിന് ശേഷം സര്‍വ്വീസില്‍ നിന്നും വിരമിക്കുന്ന അധ്യാപകരായ കെ.കെ ഗിരിജ, കെ.ജയചന്ദ്രന്‍, ഓഫീസ് അസിസ്റ്റന്റ് എം.പി ബാബു എന്നവര്‍ക്കുള്ള സമുചിതമായ യാത്രയയപ്പും ഇതോടനുബന്ധിച്ച് നടക്കുകയാണ്. ഫെബ്രുവരി 17 വെള്ളിയാഴ്ച രാവിലെ 9.30ന് വിദ്യാര്‍ത്ഥികളുടെ കലാപരിപാടികള്‍ ആരംഭിക്കും. കെ.ജി, എല്‍.പി, യു.പി വിഭാഗങ്ങളിലായി എഴുന്നൂറില്‍പരം പ്രതിഭകള്‍ അവരുടെ കലാവിരുന്നുകള്‍ അവതരിപ്പിക്കും. വൈകുന്നേരം 7 മണിക്ക് നടക്കുന്ന വാര്‍ഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും എടയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.പി ഹസീന ഇബ്രാഹിം ഉദ്ഘാടനം ചെയ്യും. പി.ടിഎ പ്രസിഡന്റ് മമ്മു മച്ചിഞ്ചേരി അദ്ധ്യക്ഷത വഹിക്കുന്ന പ്രസ്തുത പരിപാടിയില്‍ പ്രശസ്ത സിനിമ സംവിധായകന്‍ സക്കരിയ മുഖ്യാതിഥിയായിരിക്കും, കുറ്റിപ്പുറം എ.ഇ.ഒ വി.കെ ഹരീഷ് മുഖ്യപ്രഭാഷണം നടത്തും. സാമൂഹ്യ രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ സംബന്ധിക്കും. പഠന രംഗത്ത് മികവുകള്‍ തെളിയിച്ച പ്രതിഭകളെയും, എല്‍.എസ്.എസ്, യു.എസ്.എസ് വിജയികളെയും ചടങ്ങില്‍ ആദരിക്കും. വാർത്താ സമ്മേളനത്തില്‍ പി.ടി.എ പ്രസിഡന്റ് മമ്മു മച്ചിഞ്ചേരി, ഹെഡ്മാസ്റ്റര്‍ കെ.ആര്‍ ബിജ, പി.ടി.എ വൈസ് പ്രസിഡന്റ് കെ.പി മൊയ്ത, സ്റ്റാഫ് സെക്രട്ടറി പി.പി പ്രീത, അധ്യാപകരായ പി.ഷെരീഫ്, ഹഫീസ് മുഹമ്മദ്, മാനേജർ പി പി. പ്രേമജ ടീച്ചർ, സ്മിത ടീച്ചർ, കെ. വി. സുധീർ മാസ്റ്റർ, പി.ടി.എ എക്സിക്യൂട്ടീവ് അംഗം എം.പി ഇബ്രാഹിം, പബ്ലിസിറ്റി ചെയര്‍മാന്‍ ഖാലിദ് തൊട്ടിയന്‍ പങ്കെടുത്തു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here