HomeNewsPublic Awarenessട്രിപ്പിൾ ലോക്ഡൗൺ; മലപ്പുറത്തെ നിയന്ത്രണങ്ങൾ അറിയാം

ട്രിപ്പിൾ ലോക്ഡൗൺ; മലപ്പുറത്തെ നിയന്ത്രണങ്ങൾ അറിയാം

triple-lockdown-know

ട്രിപ്പിൾ ലോക്ഡൗൺ; മലപ്പുറത്തെ നിയന്ത്രണങ്ങൾ അറിയാം

മലപ്പുറം: അര്‍ദ്ധരാത്രി മുതല്‍ ട്രിപ്പിള്‍ ലോക്ക്ഡൗണിലാകുന്ന മലപ്പുറം ജില്ലയില്‍ കടുത്ത നിയന്ത്രണങ്ങളുമായി ജില്ലാ ഭരണകൂടം. അവശ്യവസ്തുക്കള്‍ വാങ്ങുന്നതിനടക്കം പുറത്തിറങ്ങുന്നവരെല്ലാം റേഷന്‍ കാര്‍ഡ് കയ്യില്‍ കരുതണമെന്നാണ് മലപ്പുറം ജില്ലാ കളക്ടര്‍ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നത്. അവശ്യവസ്തുക്കള്‍ വാങ്ങുന്നതിന് കര്‍ശനനിയന്ത്രണമാണ് മലപ്പുറത്ത് ഏര്‍പ്പെടുത്തിയിരിക്കുന്നത്. മറ്റ് ജില്ലകളില്‍ നിന്ന് വ്യത്യസ്തമായി റേഷന്‍ കാര്‍ഡ് നമ്ബറിലെ അവസാന അക്കത്തിന്‍റെ അടിസ്ഥാനത്തിലാണ് ഒറ്റ ഇരട്ട അക്ക നമ്ബര്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്.
lockdown
റേഷന്‍ കാര്‍ഡ് നമ്ബറിന്‍റെ അവസാന അക്കം അനുസരിച്ച്‌ മാത്രമാണ് ജില്ലയില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ കാലത്ത് പുറത്തിറങ്ങാന്‍ അനുമതിയുണ്ടാവുക. തിങ്കള്‍, ബുധന്‍, വെള്ളി – റേഷന്‍ കാര്‍ഡിന്‍റെ അവസാനം ഒറ്റ അക്കത്തില്‍ വരുന്ന കാര്‍ഡുടമകള്‍ക്ക് പുറത്തിറങ്ങാം. ചൊവ്വ, വ്യാഴം, ശനി – റേഷന്‍ കാര്‍ഡിന്‍റെ അവസാനം ഇരട്ട അക്കത്തില്‍ വരുന്ന കാര്‍ഡുടമകള്‍ക്ക് പുറത്തിറങ്ങാമെന്നും ഉത്തരവില്‍ പറയുന്നു.
ration-card
റേഷന്‍ കാര്‍ഡ് കാണിച്ച ശേഷം മാത്രമേ സാധനങ്ങള്‍ വാങ്ങാന്‍ പോകാവൂ. ഒരു ദിവസം ഒരു തവണ ഒരാള്‍ക്ക് മാത്രമേ റേഷന്‍കാര്‍ഡ് ഉപയോഗിച്ച്‌ പുറത്തിറങ്ങാനാകൂ. 10 വയസ്സിന് താഴെയുള്ളവരും 60 വയസ്സിന് മുകളിലുള്ളവരും മെഡിക്കല്‍ ആവശ്യത്തിനല്ലാതെ പുറത്തിറങ്ങരുതെന്നും ഉത്തരവില്‍ നിഷ്കര്‍ഷിക്കുന്നു.
lockdown-valanchery-sunday
യാത്രകള്‍ മെഡിക്കല്‍ എമര്‍ജന്‍സി, മരണം, വിവാഹം എന്നിവയ്ക്ക് മാത്രമേ പാടുള്ളൂ. കടകള്‍ ഞായറാഴ്ചയൊഴികെ മറ്റെല്ലാ ദിവസവും തുറക്കാം. ദേശീയപാതയിലൂടെ പോകുന്ന ദീര്‍ഘദൂരസര്‍വീസുകള്‍ മലപ്പുറത്ത് നിര്‍ത്തരുത്. ചരക്ക് വാഹനങ്ങള്‍ക്ക് സര്‍വീസ് നടത്താം.
bank-close
ബാങ്കുകള്‍ക്ക് തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ 10 മുതല്‍ ഉച്ചയ്ക്ക് 1 മണി വരെ പ്രവര്‍ത്തിക്കാം. റേഷന്‍ കട, ഭക്ഷ്യ അവശ്യ വസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ രണ്ട് മണിവരെ മാത്രമേ ഉണ്ടാകൂ. ഹോട്ടലുകള്‍ക്കും റസ്റ്റോറന്‍റുകള്‍ക്കും രാവിലെ 7 മുതല്‍ വൈകീട്ട് 7 വരെ പ്രവര്‍ത്തിക്കാം. ഹോം ഡെലിവറി മാത്രമേ പാടുള്ളൂ. പാഴ്സല്‍ അനുവദിക്കരുത്.
glass-fogging-mask
മാസ്ക് ധരിക്കാത്തവര്‍ക്ക് സാധനം കൊടുക്കരുത്. വഴിയോരക്കച്ചവടം അനുവദിക്കില്ല. ഹാര്‍ബറുകള്‍ പ്രവര്‍ത്തിക്കരുത്. മത്സ്യബന്ധനത്തിന് കടുത്ത വിലക്കേര്‍പ്പെടുത്തി. എന്നാല്‍ പൊതുനിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടരാമെന്നും ഉത്തരവില്‍ പറയുന്നു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!