മലപ്പുറത്തെ പ്രധാന കടൽത്തീരങ്ങൾ
മലകളും കുന്നുകളും മാത്രമല്ല മലപ്പുറത്തിന്റെ പ്രത്യേകത. ചരിത്ര സ്മാരകകങ്ങളും കായലും കാടും കടലുമെല്ലാം ഇവിടെ സഞ്ചാരികളെ ആകർഷികക്കുന്നു. കാടും കായലും വെള്ളച്ചാട്ടവും മനോഹരമാണ്. അത് പോലെ മനോഹരമാണ് മലപ്പുറത്തെ കടൽത്തീരവും. കോഴിക്കോട് അതിർത്തിയായ കടലുണ്ടിയിൽ തുടങ്ങി തൃശൂർ അതിർത്തിയായ പാലപ്പെട്ടി വരെ 70 കിലോമീറ്ററിനടുത്ത് നീളത്തിൽ കടൽ സ്ഥിതി ചെയ്യുന്നു. സായാഹ്നങ്ങളെ മനോഹരമാക്കുന്ന ചില ബീച്ചുകളെ പരിചയപ്പെടാം.
പൊന്നാനി
മലയാളത്തിലെ പൈതൃക നഗരം. പുരാതനകാലത്തെ തുറമുഖം കൂടിയാണിത്. ഇവിടുത്തെ ബീച്ചും ലൈറ്റ് ഹൗസുമെല്ലാം സഞ്ചാരികളെ ആകർഷിക്കുന്നതാണ്. കുറ്റിപ്പുറമാണ് അടുത്തുള്ള റെയിൽവെ സ്‌റ്റേഷൻ.
പടിഞ്ഞാറേക്കര
പൊന്നാനിയോട് ചേർന്ന് നില്ക്കുന്ന പ്രദേശം. ഭാരതപുഴ, തിരൂർ പുഴ എന്നിവ കടലിനോട് ചേരുന്ന ഭാഗം കൂടിയാണിത്. തൂവെള്ള മണല്തവരികൾ നിറഞ്ഞ ഇവിടം മനോഹരമാണ്. കാറ്റാടി മരങ്ങൾ തണൽ വിരിക്കുന്ന ബീച്ചില്‍ സായാഹ്നം ചിലവഴിക്കാന്‍ നിരവധി പേർ എത്തുന്നുണ്ട്. കുട്ടികൾക്കായി ഡിടിപിസിയുടെ പാർക്കും പടിഞ്ഞാറേക്കരയിലുണ്ട്. തിരൂരാണ് അടുത്തുള്ള റെയിൽവെ സ്‌റ്റേഷൻ.
വാക്കാട് ബീച്ച്
പൊന്നാനിക്കടുത്തുള്ള മറ്റൊരു ടൂറിസ്റ്റ് സങ്കേതം കൂടിയാണ് വാക്കാട് ബീച്ച്. ആനമലയിൽ നിൻ ബോട്ടിൽ സഞ്ചരിച്ചാൽ കായലിലൂടെ പുഴ കടലിലെത്തിച്ചേരുന്ന അഴിമുഖത്തെത്താൻ സാധിക്കുന്ന കിടിലൻ യാത്ര നടത്താൻ സാധിക്കുന്ന കടൽത്തീരമാണിത്. തിരൂരിൽ നിന്ന് 11 കിലോമീറ്റർ മാത്രമാണ് ദൂരം.
ഒട്ടുംപുറം ബീച്ച് (തൂവൽ തീരം)
ദേശാടനകിളികള്‍ ധാരാളമായി എത്തുന്ന ബീച്ച്. അതിനാല്‍ തന്നെ തൂവൽതീരം എന്ന പേരുണ്ട്. മനോഹരമായ ബീച്ചാണിത്. ഡിടിപിസിയുടെ പാർക്ക് ഇവിടെയുണ്ട്. താനൂരാണ് അടുത്തുള്ള റെയിൽവെ സ്റ്റേഷൻ.
വള്ളിക്കുന്ന് ബീച്ച് (അരിയല്ലൂര്‍ ബീച്ച്)
മലപുറം ജില്ലയിലെ ഏറ്റവും മനോഹരവും ഏവരെയും ആകർഷിക്കുന്നതുമായ ബീച്ചാണ് വള്ളിക്കുന്ന് ബീച്ച്. ഒറ്റപ്പെട്ടതായി തോന്നിക്കുന്ന ഇവിടം തിരക്കുകളിൽ നിന്ന് മാറി നിൽക്കുവാനാൻ ആഗ്രഹിക്കുന്നവർക്ക് പ്രിയപ്പെട്ടതാകുന്നു. കടൽത്തീരത്തെ തെങ്ങിൻതോപ്പിനുള്ളിൽ ഒരു റിസോട്ടും പ്രവർത്തിക്കുന്നു. കടൽത്തീരത്തിനടുത്താണ് കടലുണ്ടി പക്ഷി സങ്കേതം.
കടലുണ്ടി
സായാഹ്നം ആസ്വദിക്കാന്‍ പറ്റിയ ഇടം. കടലുണ്ടി പുഴ അറബി കടലിനോട് ചേരുന്ന ഭാഗം. കടലുണ്ടി പക്ഷി സങ്കേതത്തോട് ചേർന്ന് . കോഴിക്കോട് ജില്ലയോട് അതിർത്തി പങ്കിടുന്ന സ്ഥലം കൂടിയാണിത്.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here