കൊച്ചുവേളി – നിലമ്പൂർ സ്‌പെഷ്യൽ എക്സ്പ്രസ് നാളെ മുതൽ
മലപ്പുറം: കൊച്ചുവേളി- നിലമ്പൂർ സ്‌പെഷ്യൽ എക്സ്പ്രസ് നാളെ മുതൽ സർവീസ് ആരംഭിക്കും. കൊച്ചുവേളിയിൽ നിന്ന് രാത്രി 8.50ന് പുറപ്പെടുന്ന ട്രെയിൻ പുലർച്ചെ 5.45ന് നിലമ്പൂരിൽ എത്തും. നിലമ്പൂരിൽ നിന്നുള്ള സർവീസ് 9ന് തുടങ്ങും. രാത്രി 9.30ന് പുറപ്പെടുന്ന ട്രെയിൻ പുലർച്ചെ 5.50ന് കൊച്ചുവേളിയിലെത്തും. രാജ്യറാണിയെ അപേക്ഷിച്ച് സ്‌പെഷ്യൽ ട്രെയിനിന്റെ സമയക്രമത്തിലും സ്റ്റോപ്പുകളിലും മാറ്റമുണ്ട്. രാത്രി 8.50നാണ് രാജ്യറാണി നിലമ്പൂരിൽ നിന്നും സർവീസ് നടത്തിയിരുന്നത്. കൊവിഡ് പശ്ചാത്തലത്തിൽ യാത്രക്കാർ കൂടുതലുെള്ള സെക്ടറുകളിലാണ് റെയിൽവേ സ്‌പെഷ്യൽ എക്സ്പ്രസ് സർവീസ് തുടങ്ങുന്നത്. മുൻകൂട്ടി ബുക്ക് ചെയ്തവർക്ക് മാത്രമാണ് യാത്രാനുമതി. കൊവിഡ് സ്‌ക്രീനിംഗ്, റിസർവേഷൻ സൗകര്യങ്ങളുള്ള ബ്ലോക്ക് സ്‌റ്റേഷനുകളിൽ മാത്രമാണ് സ്റ്റോപ്പുള്ളതെന്നതിനാൽ ഷൊർണ്ണൂരിനും നിലമ്പൂരിനുമിടയിൽ വല്ലപ്പുഴ, ചെറുകര, പട്ടിക്കാട്, മേലാറ്റൂർ, തുവ്വൂർ എന്നീ ഹാൾട്ട് സ്റ്റേഷനുകളിൽ ട്രെയിൻ നിർത്തില്ല.
കൊവിഡ് പശ്ചാത്തലത്തിൽ സാമുഹിക അകലം നിലനിർത്താൻ ട്രെയിനിലെ സീറ്റുകളുടെ എണ്ണം കുറച്ചിട്ടുണ്ട്. ട്രെയിനിൽ ഒരേ സമയം 461 പേർക്ക് യാത്ര ചെയ്യാം. എ.സി. കോച്ചുകളിൽ 57 പേർക്കും സ്ലീപ്പർ കമ്പാർട്ട്‌മെന്റിൽ 251 പേർക്കും യാത്ര ചെയ്യാം. 153 പേർക്ക് റിസർവേഷനോടെ ഇരുന്ന് യാത്ര ചെയ്യാം. ജനറൽ സിറ്റിംഗിന് – 150, സ്ലീപ്പർ ബർത്തിൽ – 245, തേഡ് എ.സി. – 660, സെക്കന്റ് എസി – 935 എന്നിങ്ങനെയാണ് നിലമ്പൂരിൽ നിന്നു കൊച്ചുവേളിയിലേക്കുള്ള ടിക്കറ്റ് നിരക്കുകൾ.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here