രണ്ടര നൂറ്റാണ്ടിനുശേഷം തിരുനാവായയിലെ പടിഞ്ഞാറേ കൂരിയാൽ ചുവട്ടിൽ വീണ്ടും മാമാങ്കോത്സവത്തിന്റെ ഓർമയുണർത്തി കൂറ ഉയർന്നു
തിരുനാവായ : രണ്ടര നൂറ്റാണ്ടിനുശേഷം തിരുനാവായയിലെ പടിഞ്ഞാറേ കൂരിയാൽ ചുവട്ടിൽ വീണ്ടും മാമാങ്കോത്സവത്തിന്റെ ഓർമയുണർത്തി കൂറ ഉയർന്നു. റീ-എക്കൗ മാമാങ്കോത്സവത്തിന്റെ ഭാഗമായാണ് കൂറ ഉയർത്തിയത്. കളരി അഭ്യാസത്തിന്റെയും ചെണ്ടവാദ്യത്തിന്റെയും അകമ്പടിയോടെ കളക്ടർ കെ. ഗോപാലകൃഷ്ണനാണ് കൂറ ഉയർത്തിയത്. റീ-എക്കൗ പ്രസിഡന്റ് സി. കിളറും സെക്രട്ടറി സതീശൻ കളിച്ചാത്തും സ്വാഗതസംഘം കൺവീനർ എം.കെ. സതീഷ്‌ബാബുവും ചേർന്ന് കളക്ടർക്ക് കൂറ കൈമാറി.
29 മുതൽ 31 വരെയാണ് ഉത്സവം. 31-ന് നടക്കുന്ന താമരമേളയോടെയാണ് മാമാങ്കോത്സവം സമാപിക്കുക. താമരമേളയുടെ പ്രചാരണം മലപ്പുറം ജില്ലാ കൃഷി വിജ്ഞാനകേന്ദ്രത്തിലെ അസിസ്റ്റന്റ് പ്രൊഫസർ പി.കെ. അബ്ദുൾ ജബ്ബാറിന് ചെന്താമരകൾ നൽകി കളക്ടർ നിർവഹിച്ചു.
സ്വാഗതസംഘം ചെയർമാൻ ഷമീർ കളത്തിങ്കൽ അധ്യക്ഷനായി. തിരൂർ തഹസിൽദാർ മുരളി, കെ.കെ. അബ്ദുൾറസാക്ക് ഹാജി, ചങ്ങമ്പള്ളി ഉമ്മർ ഗുരുക്കൾ, എം. ജനാർദനൻ, കെ.പി. അലവി, എം. സാദിഖ്, വാഹിദ് പല്ലാർ, സിദ്ദിഖ് വെള്ളാടത്ത്, ചിറക്കൽ ഉമ്മർ തുടങ്ങിയവർ പങ്കെടുത്തു. മാമാങ്കചരിത്ര വിളംബരയാത്രയും കടവനാട് വി.പി.എസ്. കളരിയിലെ ബൈജു ഗുരുക്കളുടെ നേതൃത്വത്തിൽ കളരിപ്പയറ്റ് പ്രദർശനവും നടന്നു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here