കൊടികുത്തിമല വിനോദസഞ്ചാരകേന്ദ്രം സഞ്ചാരികൾക്ക് തുറന്നുകൊടുത്തു
താഴേക്കോട് : മഴക്കെടുതികൾ കാരണം അടച്ചിട്ട കൊടികുത്തിമല വിനോദസഞ്ചാരകേന്ദ്രം സഞ്ചാരികൾക്ക് വീണ്ടും തുറന്നുകൊടുത്തു. മഴക്കെടുതികാരണം ഒന്നരമാസം മുൻപാണ് കേന്ദ്രം അടച്ചത്. കേന്ദ്രത്തിൽ കൂടുതൽ സൗകര്യങ്ങൾ ഒരുക്കാനുള്ള നിർമാണപ്രവൃത്തികൾ അവസാനഘട്ടത്തിലാണ്. ഹരിത മാർഗരേഖ പ്രകാരമാണ് നിർമാണങ്ങൾ നടക്കുന്നത്. ഇരിപ്പിടങ്ങൾ, ഫോട്ടോ എടുക്കാനുള്ള സ്ഥലങ്ങൾ, നിരീക്ഷണഗോപുരത്തിൽ ടൈലുകൾ പതിക്കൽ, ശൗചാലയ നിർമാണം, ചെക്ക്‌ഡാമുകളിലെ മണ്ണ് നീക്കൽ എന്നിവയാണ് പുരോഗമിക്കുന്നത്. കൊടികുത്തിമല വനസംരക്ഷണ സമിതിയുടെ സഹായത്തോടെയാണ് പ്രവൃത്തികൾ.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here