HomeNewsCrimeകൈക്കൂലി വാങ്ങുന്നതിനിടെ പിടികൂടിയ വില്ലേജ് അസിസ്റ്റന്റിനെ റിമാന്‍ഡ് ചെയ്തു

കൈക്കൂലി വാങ്ങുന്നതിനിടെ പിടികൂടിയ വില്ലേജ് അസിസ്റ്റന്റിനെ റിമാന്‍ഡ് ചെയ്തു

village-assistant

കൈക്കൂലി വാങ്ങുന്നതിനിടെ പിടികൂടിയ വില്ലേജ് അസിസ്റ്റന്റിനെ റിമാന്‍ഡ് ചെയ്തു

മലപ്പുറം: ഭൂനികുതിയടയ്ക്കാൻ കൈക്കൂലി വാങ്ങിയ സംഭവത്തിൽ അറസ്റ്റിലായ കോഡൂർ വില്ലേജ് അസിസ്റ്റന്റ് ആലപ്പുഴ അരൂർ സ്വദേശി എം.ബി.അനിൽകുമാറിനെ കോഴിക്കോട് വിജിലൻസ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കഴിഞ്ഞദിവസം രാത്രിയിലാണ് അനിൽകുമാറിനെ കോഡൂരിലെ വീട്ടിൽ നിന്ന് കൈക്കൂലിയായി ലഭിച്ച തുകയുമായി വിജിലൻസ് ഡിവൈഎസ്പി എ.രാമചന്ദ്രനും സംഘവും പിടികൂടിയത്.
village-assistant
കോഡൂർ സ്വദേശി അബ്ദുൽ ജബ്ബാറിനോടാണു നികുതിയടയ്ക്കാൻ അനിൽകുമാർ കൈക്കൂലി ആവശ്യപ്പെട്ടത്. സെന്റിന് 2000 വീതം തന്നാൽ ആധാരത്തിലില്ലാത്ത 20 സെന്റ് ഭൂമിയുടെ നികുതിയടയ്ക്കാമെന്നു പറഞ്ഞതായാണു പരാതി. മൊത്തം 40,000 രൂപ ആവശ്യപ്പെട്ടിരുന്നെങ്കിലും 30,000 രൂപയായി കുറച്ചു. ആദ്യഗഡു 10,000 രൂപ വാങ്ങുകയും ചെയ്തു. രണ്ടാംഗഡുവായി 15,000 രൂപ വാങ്ങുന്നതിനിടെയാണ് അറസ്റ്റ് ചെയ്തത്. പരാതിക്കാരൻ ബന്ധപ്പെട്ടതിനെ തുടർന്ന് വിജിലൻസ് കെണിയൊരുക്കിയാണ് അനിൽകുമാറിനെ വാടക വീട്ടിൽനിന്ന് പിടികൂടിയത്. രാത്രി ഒമ്പതിനുശേഷം ഓഫീസില്‍ നിന്നിറങ്ങിയ പ്രതിയെ പരാതിക്കാരൻ ഫോണിൽ ബന്ധപ്പെട്ടപ്പോൾ വീട്ടിലേക്ക് പണവുമായി എത്താൻ ആവശ്യപ്പെടുകയായിരുന്നു. പ്രതി പണം സ്വീകരിച്ചതിനുശേഷം വിജിലൻസ് ഉദ്യോ​ഗസ്ഥർ വീട്ടിലേക്ക് കയറി അനിൽകുമാറിനെ ഫിനോഫ്തലിൻ ടെസ്റ്റിന് വിധേയമാക്കി വാങ്ങിയ കൈക്കൂലി പണവുമായി അറസ്റ്റ് ചെയ്‌തു. വീടിനകത്ത് നടത്തിയ പരിശോധനയിൽ പലയിടങ്ങളിൽ ഒളിപ്പിച്ചുവച്ച 1,26,540 രൂപയും കണ്ടെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!