നിർധന വിദ്യാർത്ഥികൾക്ക് സ്മാർട്ട് ഫോണുകൾ നൽകി കൊളമംഗലം മൈത്രി ചാരിറ്റബിൾ ട്രസ്റ്റ്
വളാഞ്ചേരി: ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായി ഇടപെടുന്ന മൈത്രി ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ കൊളമംഗലം മേഖലയിൽ രണ്ട് നിർധനരായ കുടുംബങ്ങളിലെ കുട്ടികൾക്ക് പഠിക്കുന്നതിന് വേണ്ടി രണ്ട് സ്മാർട്ട് ഫോൺ അദ്ധ്യാപകനായ പാലാറ നൗഷാദ് മാസ്റ്റർക്ക് മൈത്രി ചാരിറ്റബിൾ ട്രസ്റ്റ് ഭാരവാഹി കെ.ബി അബ്ദുൽ ലത്തീഫ് കൈമാറി. വളാഞ്ചേരി നഗരസഭ കൗൺസിലർ നാലകത്ത് നൗഷാദ്, കെ.പി യാസർ അറഫാത്ത്, കെ ആസിഫ്, പാലാറ സൈനുദ്ദീൻ, വാഴയിൽ അമീൻ, എം.പി ദിലീപ് കുമാർ, കെ സഫ്നാസ്,ഷബീബ്, എം അഷ്ക്കർ എന്നിവർ സംബന്ധിച്ചു. കഴിഞ്ഞ ദിവസം കൊളമംഗലം മേഖലയിലെ വീടുകളിൽ ട്രസ്റ്റിന്റെ നേതൃത്വത്തിൽ പച്ചക്കറി കിറ്റും, ഹോമിയോ മരുന്നുകളും വിതരണം ചെയ്തിരുന്നു. പരിസ്ഥിതി ദിനത്തിൽ തൈ വിതരണവും, കുളമംഗലം മേഖലയിൽ ശുചീകരണവും നടത്തി. ട്രസ്റ്റിന്റെ വളണ്ടിയർമാർ ആളുകൾക്ക് വാക്സിൻ രജിസ്റ്റർ ചെയ്തു കൊടുക്കുന്നുണ്ട്.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here