HomeNewsEventsമാമാങ്ക മഹോത്സവം: കൂറ നാട്ടലും ചരിത്ര സഭയും നടത്തി

മാമാങ്ക മഹോത്സവം: കൂറ നാട്ടലും ചരിത്ര സഭയും നടത്തി

koora-mamangam-2023

മാമാങ്ക മഹോത്സവം: കൂറ നാട്ടലും ചരിത്ര സഭയും നടത്തി

തിരുന്നാവായ: ജില്ല പഞ്ചായത്ത് സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെ നടത്തുന്ന മാമാങ്ക മഹോത്സവത്തിന് നിള തീരത്ത് തുടക്കമായി. സംസ്കാരിക സംഘടനയായ റീ എക്കൗയുടെ നേതൃത്വത്തിൽ ഘോഷയാത്രയായി കൊണ്ടുവന്ന കൂറ ഉളളാട്ടിൽ രവീന്ദ്രൻ്റെ നേത്യത്വത്തിൽ കൂരിയാൽ പരിസരത്ത് ഉയർത്തിയതോടെയാണ് ചടങ്ങുകൾക്ക് തുടക്കമായത്.തുടർന്ന് സി. കിളറിൻ്റെ അധ്യക്ഷതയിൽ നടന്ന ചരിത്ര സഭ തിരൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ.യു.സൈനുദ്ദീൻ ഉദ്ഘാടനം ചെയ്തു.അഹമ്മദ് മൂപ്പൻ മുഖ്യാതിഥിയായി. വിവിധ മേഖലകളിലെ പ്രമുഖരെ ചടങ്ങിൽ പൊന്നാട ചാർത്തി ആദരിച്ചു. ചിറക്കൽ ഉമ്മർ, അഷ്ക്കർ, ഡോ.സുകുമാരി, കെ.കെ.അബ്ദുറസാഖ് ഹാജി, ഷമീർ കളത്തിങ്ങൽ, കെ.പിi അലവി, കെ.പരമേശ്വരൻ, സൽമാൻ കരിമ്പനക്കൽ തുടങ്ങിയവർ സംസാരിച്ചു. ഡോ.മഞ്ജുഷ വർമ്മ ,ഡോ. ഷിബി.റഹ് സീന എന്നിവർ വിഷയാവതരണം നടത്തി.തിരൂർ മലയാള സർവകലാശാല, സംസ്കൃത സർവകലാശാല, പുത്ത നത്താണി സി.പി.എ കോളജ്, ഭാരതിയ വിദ്യാഭവൻ എന്നിവിടങ്ങളിലെ വിദ്യാർഥികൾ സംബന്ധിച്ചു.ച രാത്ര സഭക്കു ശേഷം വിദ്യാർഥികൾ പ്രാദേശിയ ചരിത്രകാരന്മാരുമായി സംവദിക്കുകയും മാമാങ്ക സ്മാരകങ്ങൾ സന്ദർശിക്കുകയും ചെയ്തു. ചരിത്ര വെടിയുമുണ്ടായി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!