HomeNewsDevelopmentsനവീകരിച്ച നരിപ്പറ്റ രായിൻ ഹാജിപ്പടി-കുവ്വക്കുന്ന് റോഡ് തുറന്ന് കൊടുത്തു

നവീകരിച്ച നരിപ്പറ്റ രായിൻ ഹാജിപ്പടി-കുവ്വക്കുന്ന് റോഡ് തുറന്ന് കൊടുത്തു

koovakkunn-narippatta

നവീകരിച്ച നരിപ്പറ്റ രായിൻ ഹാജിപ്പടി-കുവ്വക്കുന്ന് റോഡ് തുറന്ന് കൊടുത്തു

വളാഞ്ചേരി: പ്രൊഫ. കെ.കെ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ യുടെ 2019-2020 കാലയളവിലെ ആസ്തി വികസന പദ്ധതി പ്രകാരം കോൺക്രീറ്റിംഗ് പ്രവൃത്തി പൂർത്തീകരിച്ച് സഞ്ചാരയോഗ്യമാക്കിയ വളാഞ്ചേരി മുനിസിപ്പാലിറ്റി നരിപ്പറ്റ ഡിവിഷനിലെ രായിൻ ഹാജിപ്പടി-കുവ്വക്കുന്ന് റോഡിന്റെ ഉദ്ഘാടനം എം.എൽ.എ. പ്രൊഫ. കെ.കെ. ആബിദ് ഹുസൈൻ തങ്ങൾ നിർവഹിച്ചു. മുനിസിപ്പൽ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ അധ്യക്ഷനായി. ഡിവിഷൻ കൗൺസിലർ ബദരിയ്യ ടീച്ചറുടെ കാർമികത്വത്തിൽ നടന്ന ചടങ്ങിലാണ് റോഡ് ജനങ്ങൾക്കായി തുറന്നുകൊടുത്തത്. ടി.കെ ആബിദലി, സലാം വളാഞ്ചേരി, പറശ്ശേരി അസൈനാർ, കെ. ഷാനവാസ്,
പി. ഷാക്കിർ തുടങ്ങിയവർ സംബന്ധിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!