വളാഞ്ചേരി നഗരസഭ ഡിവിഷൻ 31 കോതോൾ കള്ളിക്കാട്-കൊട്ടകുണ്ട് SC നഗറിലേക്കുള്ള കോൺഗ്രീറ്റ് ചെയ്ത റോഡ് ഉദ്ഘാടനം ചെയ്തു
വളാഞ്ചേരി: പൊന്നാനി പാർലമെന്റ് മുൻ എം.പി ഇ.ടി മുഹമ്മദ് ബഷിറിൻ്റെ 2023 -2024 ആസ്ഥി വികസന ഫണ്ടിൽ നിന്നും അനുവദിച്ച (5,00,000)അഞ്ചുലക്ഷം രൂപ ഉപയോഗിച്ച് വളാഞ്ചേരി നഗരസഭ ഡിവിഷൻ 31കോതോൾ കള്ളിക്കാട് കൊട്ടകുണ്ട് S C നഗറിലേക്കുള്ള കോൺഗ്രീറ്റ് ചെയ്ത റോഡ് ഉദ്ഘാടനം ചെയ്തു. 110 മീറ്റർ നീളത്തിൽ 3 മീറ്റർ വീതിയിലുമായി പണി പുർത്തീകരിച്ച റോഡിന്റെ ഉദ് ഘാടനം നഗരസഭ ചെയർമാൻ അഷറഫ് അമ്പലത്തിങ്ങൽ നിർവഹിച്ചു. റോഡിന്റെ പൂർത്തീകരണത്തിന് ആവശ്യമായ ഫണ്ട് അനുവദിക്കുമെന്നും അറിയിച്ചു. ചടങ്ങിന് വൈസ് ചെയ്യർപേഴ്സൻ റംല മുഹമ്മദ് അധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ സദാനന്ദൻ കോട്ടീരി സ്വാഗതം പറഞ്ഞു.പി.പി ഷാഫി, രാധ, പാറക്കൽ റഫീഖ്, പി.പി സിദ്ധീഖ്, രാമചന്ദ്രൻ കിഴക്കേതിൽ, വേലായുധൻ മണ്ണുകുത്ത്, C.D.S മെമ്പർ സജിനി, ആശവർക്കർ ശശികല, സന്തോഷ് കുലവൻ, ഹരിദാസ് കള്ളിക്കാട്, ബിനിഷ് പാറയിൽ, നാരായണൻ, കാർത്തിക, എ.കെ പ്രസാദ് തുടങ്ങിയവർ ആശംസകൾ അറിയിച്ചു സംസാരിച്ചു. അഷറഫ് പാറക്കൽ നന്ദിയും പറഞ്ഞു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here