HomeNewsMeetingസി.പി.ഐ. കോട്ടയ്ക്കൽ മണ്ഡലം സമ്മേളനം ഇന്ന് കുറ്റിപ്പുറത്ത് തുടങ്ങും

സി.പി.ഐ. കോട്ടയ്ക്കൽ മണ്ഡലം സമ്മേളനം ഇന്ന് കുറ്റിപ്പുറത്ത് തുടങ്ങും

cpi

സി.പി.ഐ. കോട്ടയ്ക്കൽ മണ്ഡലം സമ്മേളനം ഇന്ന് കുറ്റിപ്പുറത്ത് തുടങ്ങും

വളാഞ്ചേരി : സി.പി.ഐ. കോട്ടയ്ക്കൽ മണ്ഡലം സമ്മേളനം ശനി, ഞായർ ദിവസങ്ങളിൽ കുറ്റിപ്പുറത്ത് നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. സമ്മേളനത്തിന്റെ പതാക, ബാനർ, കൊടിമര ജാഥകൾ ശനിയാഴ്ച വൈകുന്നേരം അഞ്ചിന് കുറ്റിപ്പുറത്ത് സംഗമിക്കും. പതാക പൂക്കാട്ടിരിയിലുള്ള പി. ജയപ്രകാശിന്റെ വീട്ടിൽവെച്ച് എം.എ. അജയകുമാർ ജാഥാ ക്യാപ്റ്റൻ ഗിരിജാ വത്സരാജിന് കൈമാറും. ബാനർ വെണ്ടല്ലൂരിലെ വി.പി. ചന്ദ്രശേഖരന്റെ വീട്ടിൽവെച്ച് അജിത് കൊളാടി ജാഥാ ക്യാപ്റ്റൻ വി. അരവിന്ദാക്ഷന് കൈമാറും. കൊടിമരജാഥ ടി. ജാനിസ് ബാബു നയിക്കും. പൊതുസമ്മേളനം അജിത് കൊളാടി ഉദ്ഘാടനം ചെയ്യും.
cpi
പൊതുസമ്മേളനത്തിനു മുമ്പ് കലാപരിപാടികൾ ഉണ്ടാകും. ഞായറാഴ്ച രാവിലെയാണ് പ്രതിനിധിസമ്മേളനം. പി.പി. സുനീർ ഉദ്ഘാടനം നിർവഹിക്കും. മണ്ഡലം സെക്രട്ടറി അഷറഫലി കാളിയത്ത്, എക്‌സിക്യുട്ടീവ് അംഗങ്ങളായ വി. അരവിന്ദാക്ഷൻ, ഗിരിജാ വത്സരാജ്, പി. മുഹമ്മദ്‌കുട്ടി, പ്രചാരണകമ്മിറ്റി കൺവീനർ സുരേഷ് വലിയകുന്ന് എന്നിവർ കാര്യങ്ങൾ വിശദീകരിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave a reply

  • Default Comments (0)

Don`t copy text!