HomeNewsFinanceസംസ്ഥാന ബജറ്റ്; കോട്ടക്കൽ മണ്ഡലത്തിൽ നിന്ന് സമർപ്പിച്ചത് 209.5 കോടിയുടെ 20 പദ്ധതികൾ, ഫണ്ട് വകയിരുത്തിയത് ഒരു പദ്ധതിക്ക് 5 കോടി രൂപ

സംസ്ഥാന ബജറ്റ്; കോട്ടക്കൽ മണ്ഡലത്തിൽ നിന്ന് സമർപ്പിച്ചത് 209.5 കോടിയുടെ 20 പദ്ധതികൾ, ഫണ്ട് വകയിരുത്തിയത് ഒരു പദ്ധതിക്ക് 5 കോടി രൂപ

kerala-budget-2025

സംസ്ഥാന ബജറ്റ്; കോട്ടക്കൽ മണ്ഡലത്തിൽ നിന്ന് സമർപ്പിച്ചത് 209.5 കോടിയുടെ 20 പദ്ധതികൾ, ഫണ്ട് വകയിരുത്തിയത് ഒരു പദ്ധതിക്ക് 5 കോടി രൂപ

കോട്ടക്കൽ: 2025- 26 സംസ്ഥാന ബജറ്റിൽ കോട്ടക്കൽ നിയോജക മണ്ഡലത്തിൽ നിന്ന് പ്രൊഫ.ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ സമർപ്പിച്ചത് 209.5 കോടി രൂപയുടെ 20 പദ്ധതികൾ. ഇതിൽ ഫണ്ട് വകയിരുത്തിയത് ഒരു പദ്ധതിക്ക് 5 കോടി രൂപ മാത്രം. കാവുംപുറം ബ്ലോക്ക് ഓഫീസ് – കക്കൻചിറ – കാടാമ്പുഴ റോഡ് ബി.എം ആൻ്റ് ബി.സി ചെയ്ത് അഭിവൃദ്ധിപ്പെടുത്തലിനാണ് 5 കോടി രൂപ ബജറ്റിൽ അനുവദിച്ചത്. ശുപാർ ചെയ്തിരുന്ന ബാക്കി 19 പദ്ധതികൾക്ക് നൂറ് രൂപയുടെ ടോക്കൺ പ്രൊവിഷൻ മാത്രമാണ് അനുവദിച്ചിട്ടുള്ളത്. ധനകാര്യവകുപ്പിൻ്റെ മാർഗ്ഗനിർദ്ദേശപ്രകാരം നിയോജക മണ്ഡലത്തിൽ നിന്നും വിവിധ മുനിസിപ്പൽ / പഞ്ചായത്ത് തലങ്ങളിലെ ഇരുപത് പദ്ധതികളാണ് ബജറ്റിൽ ഉൾപ്പെടുത്തുന്നതിന് എം.എൽ. എ പ്രൊപ്പോസൽ സമർപ്പിച്ചത്.

Sl. No. നൂറ് രൂപ ടോക്കൺ സംഖ്യ അനുവദിച്ച പ്രവൃത്തികൾ എം.എൽ.എ ആവശ്യപ്പെട്ട തുക
1 പുത്തൂർ ചെനക്കൽ ബൈപ്പാസ് പൂർത്തീകരണം –
മൂന്നാം ഘട്ടം ഭൂമി ഏറ്റെടുക്കലിന് നഷ്ടപരിഹാരം നൽകലും റോഡ് നിർമ്മാണവും
45 കോടി
2 ലിങ്ക് പുക്കാട്ടിരി – റയിൽവേ സ്‌റ്റേഷൻ റോഡ്  ബി.എം & ബി.സി ചെയ്ത് അഭിവൃദ്ധിപ്പെടുത്തൽ 14 കോടി
3 കഞ്ഞിപ്പൂര കാടാമ്പുഴ വട്ടപ്പറമ്പ് റോഡ്ബി.എം & ബി.സി ചെയ്ത് അഭിവൃദ്ധിപ്പെടുത്തൽ 6 കോടി
4 നെല്ലോളിപ്പറമ്പ് ചേങ്ങോട്ടൂർ കാട്ടുങ്ങച്ചോല റോഡ് ബി.എം & ബി.സി ചെയ്ത് അഭിവൃദ്ധിപ്പെടുത്തൽ 7 കോടി
5 രണ്ടത്താണി – ചേലക്കുത്ത് റോഡ് ബി.എം& ബി.സി ചെയ്ത് അഭിവൃദ്ധിപ്പെടുത്തൽ 7 കോടി
6 കോട്ടൂർ – പത്തായകല്ല് -മരവട്ടം റോഡ് ബി.എം & ബി.സി ചെയ്ത് അഭിവൃദ്ധിപ്പെടുത്തൽ 7 കോടി
7 കണ്ണംകുളം – കണ്ണങ്കടവ് – വായനശാല റോഡ് ബി.എം & ബി.സി ചെയ്ത് അഭിവൃദ്ധിപ്പെടുത്തൽ 14.5 കോടി
8 കാടാമ്പുഴ – പത്തായക്കല്ല് – ചെറുമാട്ടാൻകുഴി മയിലാടി റോഡ് (കാടാമ്പുഴ – മുനമ്പം റോഡ് ) ബി.എം & ബി.സി ചെയ്ത് അഭിവൃദ്ധിപ്പെടുത്തൽ 8 കോടി
9 കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് ഓഫീസിന് പുതിയ കെട്ടിടം 15 കോടി
10 ഇരിമ്പിളിയം പഞ്ചായത്ത് ഓഫീസിന് പുതിയ കെട്ടിട നിർമ്മാണം 8 കോടി
11 കോട്ടക്കൽ സബ് ട്രഷറിക്ക് കെട്ടിടം 8 കോടി
12 വളാഞ്ചേരി സബ് ട്രഷറി  കെട്ടിടം 8 കോടി
13 എടയൂർ ഗ്രാമ പഞ്ചായത്ത് ഓഫീസിന് പുതിയ  കെട്ടിടം 6 കോടി
14 കുറ്റിപ്പുറം -തിരൂർ റോഡിൽ ചെമ്പിക്കൽ വരെ ഭാരതപ്പുഴയോരം റോഡിന്റെ വശം ഉദ്യാന പാത ( നടപ്പാത ) നിർമ്മാണവും സൗന്ദര്യവൽക്കരണവും 10 കോടി
15 ഇരിമ്പിളിയം മങ്കേരി ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി വെണ്ടല്ലൂർ പാടശേഖരത്തിലേക്ക് നീട്ടൽ 6 കോടി
16 മൈനർ ഇറിഗേഷൻ ഇരിമ്പിളിയം പ്രധാന കനാൽ നീളം കൂട്ടൽ മൈനർ ഇറിഗേഷൻ ഇരിമ്പിളിയം ബി ഇ കനാൽ നീളം കൂട്ടൽ 6 കോടി
17 വളാഞ്ചേരി നഗരസഭ, ഇരിമ്പിളിയം പഞ്ചായത്ത് , കുറ്റിപ്പുറം പഞ്ചായത്ത് എന്നിവിടങ്ങളിൽ കൂടി കടന്ന് പോകുന്ന പുഞ്ചപ്പാടം , പൈങ്കണ്ണൂർ പാടം തോട് എന്നിവയുടെ സംരക്ഷണവും നവീകരണവും 27 കോടി
18 കോട്ടക്കൽ ഗവ. രാജാസ് ഹയർ സെക്കൻ്ററി സ്കൂൾ കെട്ടിട നിർമ്മാണം 1 കോടി
19 ഇരിമ്പിളിയം ഗവ. ഹയർ സെക്കൻ്ററി സ്കൂൾ കെട്ടിട നിർമ്മാണം 1 കോടി

വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!