കോട്ടക്കൽ ഡിവിഷൻ സാഹിത്യോത്സവ് സമാപ്പിച്ചു
കോട്ടക്കൽ: മൂന്ന് ദിനങ്ങളിലായി നടന്ന എസ് എസ് എഫ് കോട്ടക്കൽ ഡിവിഷൻ സാഹിത്യോത്സവ് സമാപ്പിച്ചു.
ഒമ്പത് സെക്ടറുകളിൽ നിന്നും നാല് ക്യാമ്പസുകളിൽ നിന്നുമായി 500ൽ പരം പ്രതിഭകളും മാറ്റുരച്ചു. ചാപ്പനങ്ങാടി, വാളക്കുളം, തെന്നല യഥാക്രമം ഒന്ന് ,രണ്ട്, മൂന്ന് സ്ഥാനം കരസ്ഥമാക്കി. ക്യാമ്പസ് വിഭാഗത്തിൽ വി പി വി എസ് ആയുർവേദ കേളജ് ചാമ്പ്യാന്മാരായി.
ഫാറൂഖ് ആട്സ് ആൻഡ് സയൻസ് കോളജ്, ഐ സി എം എസ് കോളജ് രണ്ട് ,മൂന്ന് സ്ഥാനങ്ങൾ നേടി. എസ് വൈ എസ് വെസ്റ്റ് ജില്ലാ പ്രസിഡൻ്റ് സയ്യിദ് സ്വലാഹുദ്ദീൻ ബുഖാരി ഉദ്ഘാടനം ചെയ്തു. എസ് എഫ് സംസ്ഥാന സെക്രട്ടി സി എൻ ജാഫർ സന്ദേശ പ്രഭാഷണം നടത്തി.അനുബന്ധമായി കോട്ടക്കൽ സാമ്രാജ്യത്വ വിരുദ്ധ പോരാട്ടത്തിന്റെ ചരിത്രവർത്തമാനങ്ങൾ എന്ന തലക്കെട്ടിൽ സ്മൃതിയാനം സാംസ്കാരി സംഗമം നടന്നു. സയ്യിദ് ടി എസ് ബുഖാരി, ഡോ.ഹുസൈൻ രണ്ടത്താണി, ഡോ.കുഞ്ഞിമൊയ്തീൻ കുട്ടി, കെ കെ നാസർ സംസാരിച്ചു.
ഡിവിഷൻ പ്രസിഡന്റ് സാലിം സഖാഫിയുടെ അധ്യക്ഷതയിൽ നടന്ന സമാപന സംഗമം എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് സി കെ റാശിദ് ബുഖാരി ഉദ്ഘാടനം ചെയ്തു. എസ് എസ് എഫ് വെസ്റ്റ് ജില്ലാ പ്രസിഡൻ്റ് സി ടി ശറഫുദ്ദീൻ സഖാഫി, ജില്ലാ ജനറൽ സെക്രട്ടറി എം ജുബൈർ, കേരള മുസ്‌ലിം ജമാഅത് കോട്ടക്കൽ സോൺ പ്രസിഡന്റ് സയ്യിദ് ബാഖിർ ശിഹാബ് , ഹസ്സൻ കുഞ്ഞി കോയ തങ്ങൾ, ഹസൈൻ കുറുകത്താണി, ശാഹിദ് അഹ്സനി ചാപ്പനങ്ങാടി, സ്വാദിഖ് തെന്നല, സ്വാദിഖ് അഹ്സനി കൂരിയാട് സംസാരിച്ചു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here