പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എയുടെ ഇടപെടൽ; 18.85 കോടി രൂപ അനുവദിച്ച കോട്ടക്കൽ-കോട്ടപ്പടി റോഡിന്റെ ടെണ്ടർ നടപടികൾ പൂർത്തിയായി
കോട്ടക്കൽ: കിഫ് ബി യിൽ നിന്നും 18.85 കോടി രൂപ ഫണ്ട് അനുവദിച്ച കോട്ടക്കൽ -കോട്ടപ്പടി (കോട്ടക്കൽ ചങ്കുവെട്ടി -മലപ്പുറം കോട്ടപ്പടി റോഡ്) റോഡിന്റെ ടെണ്ടർ നടപടികൾ പൂർത്തിയായെന്ന് പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ പറഞ്ഞു. കോട്ടക്കൽ ചങ്കുെവെട്ടി മുതൽ മലപ്പുറം കോട്ടപ്പടി വരെയുള്ള റോഡ് വികസിപ്പിക്കുന്നതിനാണ് പദ്ധതി.
പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ യുടെ ശ്രമഫലമായാണ് റോഡ് നവീകരണത്തിന് ഫണ്ടനുവദിച്ചത്. പദ്ധതിയുടെ ഭാഗമായി നിലവിലുള്ള റോഡ് പൊതുമരാമത്ത് വകുപ്പിന്റെ മേൽനോട്ടത്തിൽ റബ്ബറൈസ് ചെയ്ത് നവീകരിക്കും. സ്ഥലമുള്ള വളവുകളിലും അങ്ങാടികളിലും 9 മീറ്റർ വരെ റോഡിന്റെ വീതി കൂട്ടും. കയ്യേറ്റഭൂമികൾ പരിശോധിക്കും. ആവശ്യമായ സ്ഥലങ്ങളിലെല്ലാം ഡ്രൈനേജ് സംവിധാനങ്ങൾ നിർമ്മിക്കും.
റോഡ് വികസനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനായി ഫണ്ടനുവദിച്ച് ഉത്തരവിറങ്ങിയ ഉടനെ ജനുവരി 29 ന് പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എയുടെ നേതൃത്വത്തിൽ ഡെപ്യൂട്ടി കളക്ടർ, തഹസിൽദാർ, വൈദ്യുതി, പൊതുമരാമത്ത്റോഡ് വിഭാഗം തുടങ്ങി വിവിധധ വകുപ്പുകളുടെ യോഗം നഗരസഭയിൽ ചേർന്നിരുന്നു. അന്നത്തെ യോഗത്തിൽ കുടിവെള്ള പൈപ്പുകളും വൈദ്യുതി പോസ്റ്റുകളും മാറ്റി സ്ഥാപിക്കാൻ തീരുമാനിച്ചിരുന്നു. നവീകരണ പ്രവൃത്തികൾ ഉടൻ ആരംഭിച്ച് സമയബന്ധിതമായി പൂർത്തീകരിക്കാനാകുമെന്ന് പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ പറഞ്ഞു
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here