ഞെരളത്ത് സംഗീതോത്സവം 16-ന്; മാന്ധാദ്രി പുരസ്‌കാരം കോട്ടയ്ക്കൽ മധുവിന്
അങ്ങാടിപ്പുറം : സോപാനസംഗീതാചാര്യൻ ഞെരളത്ത് രാമപ്പൊതുവാളിന്റെ സ്മരണാർത്ഥം തിരുമാന്ധാംകുന്ന് ക്ഷേത്രത്തിൽ നടക്കുന്ന ഞെരളത്ത് സംഗീതോത്സവം ചൊവ്വാഴ്ച ആഘോഷിക്കും. അഞ്ചുദിവസങ്ങളിലായി നടത്തിവരാറുള്ള സംഗീതോത്സവം കോവിഡ് വ്യാപന പശ്ചാത്തലത്തിൽ ഒരുദിവസമായി ചുരുക്കി. ശ്രീശൈലം ഹാളിൽ രാവിലെ ഒൻപതിന് മലബാർ ദേവസ്വംബോർഡ് പ്രസിഡന്റ് എം.ആർ. മുരളി ഉദ്ഘാടനംചെയ്യും. സംഗീത-കലാ രംഗത്തെ സമഗ്രസംഭാവനയ്ക്കായി തിരുമാന്ധാംകുന്ന് ദേവസ്വം നൽകുന്ന മാന്ധാദ്രി പുരസ്‌കാരം കോട്ടയ്ക്കൽ മധുവിന് സമ്മാനിക്കും.
രാവിലെ 11-ന് പഞ്ചരത്നകീർത്തനാലാപനം, വൈകുന്നേരം ആറിന് താളവാദ്യസംഗമം എന്നിവയാണ് പ്രധാന സംഗീതപരിപാടി. രാത്രി എഴിന് ഭഗവതിയുടെ കേശാദിപാദ വർണനയായ ഘനസംഘം ആലപിച്ചുകൊണ്ട് സമാപിക്കും.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here