HomeNewsDisasterPandemicകോട്ടക്കൽ നഗരസഭയെ ഹോട്ട്‌സ്പോട്ടിൽ ഉൾപ്പെടുത്തി

കോട്ടക്കൽ നഗരസഭയെ ഹോട്ട്‌സ്പോട്ടിൽ ഉൾപ്പെടുത്തി

kottakkal-muncipality

കോട്ടക്കൽ നഗരസഭയെ ഹോട്ട്‌സ്പോട്ടിൽ ഉൾപ്പെടുത്തി

കോട്ടക്കൽ: കോട്ടക്കലിനെ കണ്ടെയ്ന്‍മെന്‍റ് സോണാക്കി ഉത്തരവിറക്കി. കോട്ടക്കല്‍ നഗരസഭ തിങ്കളാഴ്ച (10/08/20) മുതല്‍ കണ്ടൈന്‍മെന്‍റ് സോണ്‍. ഉത്തരവ് തിങ്കളാഴ്ച്ച മുതല്‍ പ്രാബല്യത്തില്‍ വരും.35 ലധികം പേരാണ് നിലവില്‍ കോട്ടക്കലില്‍ കോവിഡ് ബാധിതരായിട്ടുള്ളത്.കോട്ടക്കല്‍ നഗരസഭയിലെ 32 വാര്‍ഡുകളെയുമാണ് കണ്ടയ്ന്‍മെന്‍റ് സോണില്‍/ ഹോട്സ്പോട്ടില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. തിങ്കളാഴ്ച മുതല്‍ ഉച്ചക്ക് 2 മുതല്‍ ഉത്തരവ് പ്രബല്യത്തിലാകും.ആദ്യ ഘട്ടത്തില്‍ 7 ദിവസത്തേക്ക് ആണ് തീരുമാനം.രാത്രി 7 മുതല്‍ 5 വരെ രാത്രി പരിശോധന കര്‍ശനമാക്കും. പരിധികളില്‍ നിന്ന് അകത്തേക്കും പുറത്തേക്കുമുള്ള യാത്രക്ക് നിയന്ത്രണം ഏര്‍പ്പടുത്തി. അടിയന്തിരമല്ലാത്ത എല്ലാ യാത്രകളും നിരോധിച്ചു. മെഡിക്കല്‍ എമര്‍ജന്‍സി, വിവാഹം, മരണം എന്നിവക്ക് കര്‍ശന നിയന്ത്രണത്തോടെ അനുമതി നല്‍കും. വിവാഹത്തില്‍ 20 പേര്‍ക്ക് മാത്രം പങ്കെടുക്കാം. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി നേരിട്ട് ബന്ധപ്പെട്ട സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, അവശ്യ സേവനങ്ങള്‍ നല്‍കുന്ന മറ്റു സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവക്ക് മാത്ര പ്രവര്‍ത്തിക്കാം. റേഷന്‍ കട, ഭക്ഷ്യ, അവശ്യവസ്തുക്കളുടെ കച്ചവടം രാവിലെ 7 മുതല്‍ 2 വരെ മാത്രം. അവശ്യ സാധനങ്ങള്‍ക്ക് പുറത്തിറങ്ങുന്നവരും റേഷന്‍ കാര്‍ഡ് കൈയില്‍ സൂക്ഷിക്കണമെന്നും ഉത്തരവില്‍ പറയുന്നു. മത്സ്യ മാംസാദികള്‍ കര്‍ശനമായി നിരോധിച്ചു.ഹോട്ടലുകളില്‍ പാര്‍സല്‍ സര്‍വീസിന് അനുമതിയുണ്ട്. അവശ്യ കച്ചവട സ്ഥാപനങ്ങളില്‍ മാസ്ക്കും – സാമൂഹിക അകലവും പാലിച്ചല്ലെങ്കില്‍ നടപടി. നിര്‍ദേശങ്ങള്‍ ലഘിക്കുന്ന സ്ഥാപനങ്ങള്‍ ഒരു മുന്നറിയിപ്പുമില്ലാതെ അടപ്പിക്കുന്നതാണ്.കായിക കേന്ദ്രങ്ങള്‍ ജിംനേഷ്യങ്ങള്‍, ടര്‍ഫ്/കളിമൈതാനങ്ങള്‍ എന്നിവ നിരോധിച്ചിരിക്കുന്നു.
kottakkal-muncipality
പെട്രോള്‍ പമ്പുകള്‍ക്ക് പ്രവര്‍ത്തിക്കാം.ഞായര്‍ ഒരു തരത്തിലുമുള്ള ഇളവുകള്‍ ഉണ്ടായിരിക്കുന്നതല്ല.കോട്ടക്കല്‍ നഗരസഭ അതിര്‍ത്തിയില്‍ റോഡുകളുടെ എതിര്‍ വശത്തുള്ള പഞ്ചായത്തുകളിലേയും കച്ചവട സ്ഥാപനങ്ങള്‍ക്കും കണ്ടെയ്ന്‍മെന്‍റ് സോണ്‍ വ്യവസ്ഥ ബാധകമാണ്. ഓണ്‍ലൈന്‍ മീറ്റിംഗിലൂടെയുള്ള ചര്‍ച്ചയിലൂടെയാണ് വ്യവസ്ഥകളും അനുബന്ധകാര്യങ്ങളും തീരുമാനത്തിലായത്. നഗരസഭ ചെയര്‍മാന്‍ കെ.കെ നാസര്‍ , ജില്ലാ പോലീസ് മേധാവി യു. അബ്ദുല്‍ കരീം എന്നിവരുടെ നേതൃത്വത്തിലായിരുന്നു യോഗം. നഗരസഭ ഉപാധ്യക്ഷ ബുഷ്റ ഷബീര്‍, കോട്ടക്കല്‍ സി.ഐ കെ.ഒ പ്രദീപ്, സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്മാരായ ടി.വി സുലൈഖാബി, സാജിദ് മങ്ങാട്ടില്‍, നഗരസഭ ഭരണ പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍, നഗരസഭ സെക്രട്ടറി ജൂബീ കൃഷ്ണന്‍, കോട്ടക്കല്‍ വ്യാപാര വ്യവസായി ഏകോപന സമിതി സെക്രട്ടറി അബദുല്‍ ഗഫൂര്‍ എന്നിവര്‍ പങ്കെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!