രാജാസ് സ്‌കൂളിൽ കോവിഡ് പ്രാഥമികചികിത്സാകേന്ദ്രം സജ്ജമാക്കി കോട്ടയ്ക്കൽ നഗരസഭ
കോട്ടയ്ക്കൽ : നൂറോളം കോവിഡ് പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്ത കോട്ടയ്ക്കലിൽ പ്രതിരോധപ്രവർത്തനങ്ങൾ ഊർജിതമാക്കി നഗരസഭ. നഗരസഭയുടെ കോവിഡ് പ്രാഥമികചികിത്സാകേന്ദ്രം കോട്ടയ്ക്കൽ രാജാസ് സ്‌കൂളിൽ സജ്ജമാക്കിയതായി നഗരസഭാധ്യക്ഷ ബുഷ്‌റ ഷബീറും ഹെൽത്ത് ഇൻസ്‌പെക്ടർ കെ.കെ. ഹംസയും അറയിച്ചു. വീട്ടിൽ ക്വാറന്റീൻ സൗകര്യമില്ലാത്തവർക്ക് കേന്ദ്രത്തെ ആശ്രയിക്കാം.
നഗരസഭയിലെ ആർ.ആർ.ടികൾ ഞായറാഴ്ച യോഗം ചേർന്നു. വാക്‌സിനേഷനുള്ള ഓൺലൈൻ രജിസ്‌ട്രേഷന് ഇവർ സഹായം നൽകുന്നുണ്ട്. എന്നാൽ ആവശ്യമായ വാക്‌സിൻ എത്താത്തതിനാൽ നഗരസഭാപരിധിയിൽ വാക്‌സിനേഷൻ നിർത്തിവെച്ചിരിക്കുകയാണെന്ന് നഗരസഭാധ്യക്ഷ പറഞ്ഞു. വാക്‌സിൻ എത്തുന്നമുറയ്ക്ക് പുനരാരംഭിക്കും. പൊതുയിടങ്ങളുടെ ശുചീകരണം, അണുനശീകരണം, ബോധവത്കരണം എന്നിവയും വാർഡുകളിൽ നടന്നു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here