HomeNewsIncidentsനോമ്പുതുറ പിരിവിന്റെ പേരില്‍ തര്‍ക്കം,ഏറ്റുമുട്ടാനൊരുങ്ങിയ കോളേജ് വിദ്യാര്‍ഥികളെ പിടികൂടി പോലീസ്

നോമ്പുതുറ പിരിവിന്റെ പേരില്‍ തര്‍ക്കം,ഏറ്റുമുട്ടാനൊരുങ്ങിയ കോളേജ് വിദ്യാര്‍ഥികളെ പിടികൂടി പോലീസ്

kottakkal-police-station

നോമ്പുതുറ പിരിവിന്റെ പേരില്‍ തര്‍ക്കം,ഏറ്റുമുട്ടാനൊരുങ്ങിയ കോളേജ് വിദ്യാര്‍ഥികളെ പിടികൂടി പോലീസ്

മലപ്പുറം: കോട്ടക്കലില്‍ സംഘം ചേര്‍ന്ന്‌ ഏറ്റുമുട്ടാന്‍ ഒരുങ്ങിയ വിദ്യാര്‍ത്ഥികളെ പോലീസ് പിടികൂടി. മലപ്പുറം കോട്ടയ്ക്കല്‍ പുത്തൂര്‍ ബൈപ്പാസിലാണ് സംഭവം. മരവട്ടം ഗ്രേയ്‌സ് വാലി കോളേജിലെ വിദ്യാര്‍ത്ഥികളെയാണ് പോലീസ് കരുതല്‍ തടങ്കിലിലാക്കിയത്. ഒരു കാറും അഞ്ച് ബൈക്കുകളും പിടിച്ചെടുത്തിട്ടുണ്ട്. ജൂനിയര്‍ വിദ്യാര്‍ത്ഥികളെ അക്രമിക്കാന്‍ പദ്ധതിയിട്ട സീനിയര്‍ വിദ്യാര്‍ത്ഥികളുടെ ശ്രമമാണ് പോലീസ് കൈയോടെ തടഞ്ഞത്. നോമ്പ് തുറക്കലുമായി ബന്ധപ്പെട്ടുള്ള പിരിവ് കോളേജില്‍ നടന്നിരുന്നു. രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥികളും സീനിയര്‍ വിദ്യാര്‍ത്ഥികളും തമ്മില്‍ ഇതിനെ ചൊല്ലിയുള്ള തര്‍ക്കം നടന്നിരുന്നു. ഇതിന് പ്രതികാരമെന്നോണം ഇന്ന് ഏറ്റുമുട്ടാനായി സീനിയര്‍ വിദ്യാര്‍ത്ഥികള്‍ പുത്തൂര്‍ ബൈപ്പാസില്‍ സംഘടിക്കുകയായിരുന്നു. ഇവര്‍ ആക്രമണിത്തിനായി സംഘടിച്ച വിവരം അറിഞ്ഞ പോലീസ് ഉടനടി ഇടപ്പെട്ട് വിദ്യാര്‍ത്ഥികളെ കരുതല്‍ തടങ്കലിലാക്കുകയായിരുന്നു. വീട്ടുകാര്‍ വന്നാല്‍ ജാമ്യത്തില്‍ വിടും. ബൈക്കും കാറുകളും പിന്നീട് വിട്ടുനല്‍കും എന്നാണ് പോലീസ് അറിയിച്ചത്‌


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!