കോട്ടക്കല്‍ സര്‍വീസ് സഹകരണ ബാങ്ക് വിദ്യാര്‍ത്ഥികള്‍ക്ക് പലിശരഹിത വായ്പയായി മൊബൈല്‍ ഫോണ്‍ നല്‍കി
കോട്ടക്കല്‍: കൊവിഡ് 19 മഹാമാരിയെ തുടര്‍ന്ന് വിദ്യാലയങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ കഴിയാത്തതിനാല്‍ ഒന്നു മുതല്‍ 12 വരെ ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠനം നടത്തുന്നതിന് മൊബൈല്‍ ഫോണ്‍ വാങ്ങുന്നതിനായി സഹകരണ ബാങ്കുകള്‍ വഴി പലിശരഹിത വായ്പ അനുവദിക്കുന്ന പദ്ധതി അനുസരിച്ച് കോട്ടക്കല്‍ സര്‍വീസ് സഹകരണ ബാങ്ക് വിദ്യാര്‍ത്ഥികള്‍ക്ക് മൊബൈല്‍ഫോണ്‍ നല്‍കുന്നതിന്റെ ഉദ്ഘാടനം പ്രൊഫസര്‍ ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ കോട്ടൂര്‍ എ.കെ.എം.എച്ച്.എസ്.എസ് പത്താം ക്ലാസില്‍ പഠിക്കുന്ന മുബാറക്ക് തൈതൊടി എന്ന വിദ്യാര്‍ത്ഥിക്ക് നല്‍കി നിര്‍വഹിച്ചു. ബാങ്ക് പ്രസിഡന്റ് കെ.എം റഷീദ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് മണ്ടായപ്പുറം അഹമ്മദ് ഡയറക്ടര്‍മാരായ മച്ചിഞ്ചേരി മൊയ്തീന്‍ എന്ന ബാപ്പുട്ടി സെക്രട്ടറി വി. കോമു, തൈതൊടി അലവിക്കുട്ടി എന്നിവര്‍ സംബന്ധിച്ചു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here