കോട്ടക്കലിൽ മരുന്ന് മൊത്ത വിതരണകേന്ദ്രത്തിന് തീപ്പിടിച്ചു
കോട്ടക്കൽ: കോട്ടക്കൽ ടൗണിലെ ഇംഗ്ലീഷ് മരുന്ന് മൊത്തവിതരണ കേന്ദ്രത്തിൽ തീപിടുത്തമുണ്ടായി. കോട്ടക്കൽ സൗഭാഗ്യ കോളനിയിലെ പി.വി രവീന്ദ്രന്റെ ഉടമസ്ഥതയിലുള്ള സുമി ഫാർമ എന്ന സ്ഥാപനത്തിലാണ് ശനിയാഴ്ച വൈകിട്ട് അഞ്ചു മണിയോടെ തീപിടുത്തമുണ്ടായത്. കടയിലെ ജീവനക്കാർ കടയടച്ച് പോയതിന് ശേഷം പരിസരവാസികളാണ് കെട്ടിടത്തിൽ നിന്നും പുകയുയരുന്നത് കണ്ടത്. തുടർന്ന് കോട്ടക്കൽ പോലീസിലും മലപ്പുറം, തിരൂർ ഫയർ സ്റ്റേഷനുകളിലേക്കും വിവരമറിയിച്ചു. മലപ്പുറത്ത് നിന്നും സ്റ്റേഷൻ ഓഫീസർ എം. അബ്ദുൽ ഗഫൂറിന്റെ നേതൃത്വത്തിൽ അഗ്നിരക്ഷാ സേനയും കോട്ടക്കൽ പോലീസ് ഇൻസ്‌പെക്ടറുടെ നേതൃത്വത്തിൽ പോലീസും നാട്ടുകാരും ചേർന്നാണ് തീ പൂർണ്ണമായും അണച്ചത്. ഇലക്ട്രിക്കൽ ഷോർട്ട് സർക്യൂട്ട് ആണ് തീപിടുത്ത കാരണമെന്ന് അനുമാനിക്കുന്നു. സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ എസ്. ലെനിൻ, സേനാംഗങ്ങളായ എം.ഫസലുള്ള, എ.എസ്. പ്രദീപ്, കെ. അഫ്സൽ, എൻ. ജംഷാദ്,പി.രാജേഷ്, സിവിൽ ഡിഫെൻസ് അംഗങ്ങളായ സായികുമാർ, ശോഭിൻ മൂർക്കത്ത്, തിരൂർ നിലയത്തിലെ അഗ്നിരക്ഷാ സേനാംഗങ്ങളും ചേർന്നാണ് തീയണച്ചത്.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here