HomeNewsInitiativesDonationശിഹാബ് തങ്ങൾ ഡയാലിസി സെൻ്ററിന് സഹായം നൽകി കോട്ടപ്പുറം മഹല്ല് കമ്മിറ്റി

ശിഹാബ് തങ്ങൾ ഡയാലിസി സെൻ്ററിന് സഹായം നൽകി കോട്ടപ്പുറം മഹല്ല് കമ്മിറ്റി

kottappuram-mahallu0shihab-thangal

ശിഹാബ് തങ്ങൾ ഡയാലിസി സെൻ്ററിന് സഹായം നൽകി കോട്ടപ്പുറം മഹല്ല് കമ്മിറ്റി

ഇരിമ്പിളിയം: ശിഹാബ് തങ്ങൾ ഡയാലിസി സെൻ്ററിന് സഹായം നൽകി കോട്ടപ്പുറം മഹല്ല് കമ്മിറ്റി. മഹല്ല് പ്രസിഡന്റ് TP അബൂബക്കർ മാസ്റ്റർ, ജനറൽ സെക്രട്ടറി ഹബീബ് റഹ്മാൻ പറമ്പയിൽ, ഭാരവാഹികളായ പി പി ഹമീദ്, സൈതാലിക്കുട്ടി ഹാജി, ഡയാലിസിസ് സെന്റർ ഭാരവാഹി കൂടിയായ മഹല്ല് കമ്മിറ്റി അംഗം സി അബ്ദുന്നാസർ എന്നിവരിൽ നിന്നും ഡയാലിസിസ് സെന്റർ ചെയർമാൻ കൂടിയായ നഗരസഭ ചെയർമാൻ അഷ്‌റഫ്‌ അമ്പലത്തിങ്ങൽ സഹായം ഏറ്റു വാങ്ങി.
അമ്പതോളം കിഡ്നി രോഗികൾക്ക് ഡയാലിസിസ് ചെയ്തു കൊടുക്കുന്നതാണ് വളാഞ്ചേരി നിസാർ ആശുപത്രിയിൽ പ്രവർത്തിച്ചു വരുന്ന ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്റർ. ഭീമമായ തുക ചിലവ് വരുന്ന ഈ സംരംഭം മുന്നോട്ടു പോകുന്നത്, ഇതുപോലുള്ള കൂട്ടായ്മകളുടെയും നല്ല മനുഷ്യരുടെയും സഹായം ഒന്ന് കൊണ്ടു മാത്രമാണ്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!