HomeNewsElectionആതവനാട് ഡിവിഷൻ ഉപതെരഞ്ഞെടുപ്പ്; കെ.പി. അബ്ദുൽ കരീം എൽ.ഡി.എഫ്. സ്ഥാനാർഥി

ആതവനാട് ഡിവിഷൻ ഉപതെരഞ്ഞെടുപ്പ്; കെ.പി. അബ്ദുൽ കരീം എൽ.ഡി.എഫ്. സ്ഥാനാർഥി

chungam-kareem

ആതവനാട് ഡിവിഷൻ ഉപതെരഞ്ഞെടുപ്പ്; കെ.പി. അബ്ദുൽ കരീം എൽ.ഡി.എഫ്. സ്ഥാനാർഥി

ആതവനാട്: ജില്ലാ പഞ്ചായത്ത് ആതവനാട് ഡിവിഷനിലേക്ക് നടക്കുന്ന ഉപതിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ്. സ്വതന്ത്രസ്ഥാനാർഥിയായി എൽ.ഡി.എഫിലെ കെ.പി. അബ്ദുൽ കരീം മത്സരിക്കും. പുത്തനത്താണി ചുങ്കം സ്വദേശിയാണ്. ആതവനാട് പഞ്ചായത്ത് മുസ്‍ലിംലീഗ് മുൻ നേതാവായിരുന്നു. കഴിഞ്ഞ ഏഴു വർഷത്തോളമായി എൽ.ഡി.എഫുമായി സഹകരിച്ച്‌ പ്രവർത്തിക്കുന്നു. ആതവനാട് ഗ്രാമപ്പഞ്ചായത്ത്‌ പ്രസിഡന്റ്‌, വൈസ് പ്രസിഡന്റ്‌, സ്ഥിരംസമിതി അധ്യക്ഷൻ എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഇരുപത് വർഷം ആതവനാട് ഗ്രാമപ്പഞ്ചായത്ത്‌ അംഗമായിരുന്നു. വെള്ളിയാഴ്ച നാമനിർദേശപത്രിക നൽകും.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave a reply

  • Default Comments (0)

Don`t copy text!