ശമ്പള പരിഷ്ക്കരണ നടപടികൾ ത്വരിതപ്പെടുത്തണം – KPSTA
വളാഞ്ചേരി: സംസ്ഥാന ജീവനക്കാർക്കും അദ്ധ്യാപകർക്കും 2019 ജൂലൈ മുതൽ ലഭിക്കേണ്ട ശമ്പള പരിഷ്ക്കരണ ആനുകൂല്യങ്ങൾക്കാവശ്യമായ നടപടികൾ പോലും സർക്കാർ ആരംഭിക്കാത്തതിൽ വളാഞ്ചേരിയിൽ ചേർന്ന KPSTA കുറ്റിപ്പുറം സബ് ജില്ലാ കൺവെൻഷൻ പ്രതിഷേധം രേഖപ്പെടുത്തി. ശമ്പള പരിഷ്ക്കരണ നടപടികൾ ത്വരിതപ്പെടുത്തമെന്നും ജീവനക്കാർക്ക് നഷ്ടം വരുത്തി കോർപറേറ്റു കമ്പനി റിലയൻസിനു അടിയറവ് വെച്ച് നടപ്പിലാക്കിയ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിലെ അപാകതകൾ പരിഹരിക്കണമെന്നും പരിധിയില്ലാത്ത പരിരക്ഷ സംഖ്യ ജീവനക്കാർക്ക് ലഭിക്കണമെന്നും, മുഴുവൻ ചിലവുകളും സർക്കാർ വഹിക്കാൻ നടപടിയുണ്ടാക്കണമെന്നും യോഗം ഒരു പ്രമേയത്തിലൂടെ ഗവൺമെൻറിനോടാവശ്യപ്പെട്ടു.
സംഘടനയുടെ ജില്ലാ പ്രസിഡൻറ് TV രഘുനാഥ് യോഗം ഉൽഘാടനം ചെയ്തു. സംസ്ഥാന-ജില്ലാ-സബ് ജില്ലാ ഭാരവാഹികളായ ഷഫീക്ക് വി, നാരായണൻ എൻ.പി, ജയൻ എം, രാമകൃഷ്ണൻ പി, സലീം പി, അയ്യൂബ് മാസ്റ്റർ എന്നിവർ പ്രസംഗിച്ചു. ബാവ മാസ്റ്റർ സംഘടനാ പ്രമേയം അവതരിപ്പിച്ചു.
Summary: kpsta demands the salary revision to be introduced at the earliest
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here