HomeNewsInitiativesDonationഗാന്ധിജയന്തി; വിദ്യാലയങ്ങളിലേക്ക് ഗാന്ധിയുടെ ആത്മകഥ നൽകി കെ.പി.എസ്.ടി.എ. തിരൂർ വിദ്യാഭ്യാസജില്ലാ കമ്മിറ്റി

ഗാന്ധിജയന്തി; വിദ്യാലയങ്ങളിലേക്ക് ഗാന്ധിയുടെ ആത്മകഥ നൽകി കെ.പി.എസ്.ടി.എ. തിരൂർ വിദ്യാഭ്യാസജില്ലാ കമ്മിറ്റി

gandhiji-autobiography-kuttippuram

ഗാന്ധിജയന്തി; വിദ്യാലയങ്ങളിലേക്ക് ഗാന്ധിയുടെ ആത്മകഥ നൽകി കെ.പി.എസ്.ടി.എ. തിരൂർ വിദ്യാഭ്യാസജില്ലാ കമ്മിറ്റി

കുറ്റിപ്പുറം : കെ.പി.എസ്.ടി.എ. തിരൂർ വിദ്യാഭ്യാസജില്ലാ കമ്മിറ്റി ഗാന്ധിജയന്തിയുടെ ഭാഗമായി വിദ്യാലയ ലൈബ്രറികളിലേക്ക് ഗാന്ധിജിയുടെ ആത്മകഥയായ ‘എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ’ സമർപ്പിച്ചു. ഗാന്ധിയനും മുൻ എം.പി.യുമായ സി. ഹരിദാസ് സംസ്ഥാന അസോസിയേറ്റ് ജനറൽ സെക്രട്ടറി കെ.എൽ. ഷാജുവിന് പുസ്തകം കൈമാറി ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ ജില്ലാ പ്രസിഡന്റ് ബെന്നി തോമസ് അധ്യക്ഷനായി.
gandhiji-autobiography-kuttippuram
കെ.എൽ. ഷാജു മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് സി.പി. മോഹനൻ, മുളക്കൽ മുഹമ്മദാലി, സിബി തോമസ്, പി. സുരേന്ദ്രൻ, രഞ്ജിത് അടാട്ട്, സി.എസ്. മനോജ്, കൃഷ്ണദാസ്, ദീപ ചമ്രവട്ടം, പി. രാമകൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു. തിരൂർ വിദ്യാഭ്യാസജില്ലയിലെ എടപ്പാൾ, പൊന്നാനി, കുറ്റിപ്പുറം, തിരൂർ ഉപജില്ലകളിലെ മുഴുവൻ വിദ്യാലയ ലൈബ്രറികളിലേക്കുമാണ് ഗാന്ധിജിയുടെ ആത്മകഥ സമർപ്പിച്ചത്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!