ആരോഗ്യ പ്രവർത്തകർക്ക് കാൽ ലക്ഷം രൂപയുടെ കോവിഡ് പ്രതിരോധ സാമഗ്രികൾ വിതരണം ചെയ്തു കെ.പി.എസ്.ടി.എ ഇരിമ്പിളിയം ബ്രാഞ്ച് കമ്മിറ്റി
ഇരിമ്പിളിയം: കെ.പി.എസ്.ടി.എ ഇരിമ്പിളിയം ബ്രാഞ്ച് കമ്മിറ്റിക്ക് കീഴിൽ പഞ്ചായത്തിനകത്തെ ആരോഗ്യ പ്രവർത്തകർക്ക് 25000 രൂപയിലധികം വരുന്ന കോവിഡ് പ്രതിരോധ സാധന സാമഗ്രികൾ വിതരണം ചെയ്തു. ഇരിമ്പിളിയം യൂത്ത് കെയറിനു വേണ്ടി നൽകിയ ഫോഗിങ്ങ് മെഷീൻ, അണു നശീകരണ ലായനി, സാനിറ്റൈസർ, മാസ്ക്ക് ഉൾപ്പെടെയുള്ള സാധനങ്ങൾ കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് മെമ്പറും DCC ജനറൽ സെക്രട്ടറിയുമായ പി.സി.എ നൂർ ഇരിമ്പിളിയം മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡൻറ് ബിനേഷ് മങ്കേരിക്ക് കൈമാറി.
ആരോഗ്യ മേഖലക്ക് ആവശ്യമായ ഡിജിറ്റൽ BP അപ്പാരറ്റ്സ് ഉൾപ്പെടെയുള്ള മറ്റു സാധന സാമഗ്രികളുടെ വിതരണം ഇരിമ്പിളിയം ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് മാനുപ്പ മാസ്റ്റർ നിർവ്വഹിച്ചു. മങ്കേരി -വലിയകുന്ന് എച്ച് -എൽ.പി.സ്കൂൾ എന്നിവിടങ്ങളിലായി വെച്ചു നടന്ന പരിപാടികളിലായി കെ.പി.എസ്.ടി.എ സംസ്ഥാന കൗൺസിലർ എ.പി നാരായണൻ, ഇരിമ്പിളിയം ഗ്രാമ പഞ്ചായത്ത് വൈസ്പ്രസിഡൻറ് കെ.ടി ഉമ്മുക്കുത്സു ,സ്റ്റാൻറിങ്ങ് കമ്മിറ്റി ചെയർമാൻമാരായ എൻ മുഹമ്മദ്, വി ടി അമീർ ,കുറ്റിപ്പുറം ഉപജില്ലാ പ്രസിഡൻറ് സഞ്ജീദ് ,ഗ്രാമ പഞ്ചായത്തംഗങ്ങളായ ഷഹനാസ് പി.ടി, ഫസീല ടീച്ചർ, ജസീല കൂടാതെ ബാവ മാഷ് കാളിയത്ത്, പി.രാമകൃഷ്ണൻ, മുനവ്വിർ KB, വിനു പുല്ലാനൂർ, അബ്ദുൾ ഗഫൂർ, മഹേഷ് ഗീത, ഫാസിൽ പി സമദ്, മണികണ്ഠൻ എന്നിവരും പങ്കെടുത്തു. ശേഷം ഇരിമ്പിളിയം പഞ്ചായത്ത് ആരംഭിച്ച വാർ റൂം ആൻറിജൻ പരിശോധന നടത്തിയ സ്ഥലമായ വലിയ കുന്ന് HLP സ്ക്കൂളും പരിസരവും ഇരിമ്പിളിയം പഞ്ചായത്ത് യൂത്ത് കെയർ ടീം അണു നശീകരണം നടത്തുകയും ചെയ്തു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here