HomeNewsSportsFootballകെ.പി.എസ്.ടി.എ. തിരൂർ വിദ്യാഭ്യാസജില്ലാ കമ്മിറ്റി സോക്കർ ഫെസ്റ്റ് നടത്തി

കെ.പി.എസ്.ടി.എ. തിരൂർ വിദ്യാഭ്യാസജില്ലാ കമ്മിറ്റി സോക്കർ ഫെസ്റ്റ് നടത്തി

kpsta-soccer-fest

കെ.പി.എസ്.ടി.എ. തിരൂർ വിദ്യാഭ്യാസജില്ലാ കമ്മിറ്റി സോക്കർ ഫെസ്റ്റ് നടത്തി

വളാഞ്ചേരി : കേരള പ്രദേശ് സ്‌കൂൾ ടീച്ചേഴ്‌സ് അസോസിയേഷൻ (കെ.പി.എസ്.ടി.എ.) തിരൂർ വിദ്യാഭ്യാസജില്ലാ കമ്മിറ്റി എടപ്പാൾ, തിരൂർ, പൊന്നാനി, കുറ്റിപ്പുറം എന്നീ ഉപജില്ലകളിലെ അധ്യാപകരെ പങ്കെടുപ്പിച്ചുകൊണ്ട് സോക്കർ ഫെസ്റ്റ് നടത്തി. പുരുഷവിഭാഗം സെവൻസ് ഫുട്്ബോളിൽ പൊന്നാനി ഉപജില്ല ജേതാക്കളായി. തിരൂരിനാണ് രണ്ടാംസ്ഥാനം. അധ്യാപികമാർക്കായി നടത്തിയ പെനാൽട്ടി ഷൂട്ടൗട്ട് മത്സരത്തിൽ എടപ്പാൾ ഉപജില്ല ഒന്നും തിരൂർ ഉപജില്ല രണ്ടും സ്ഥാനക്കാരായി.
kpsta-soccer-fest
കെ.പി.എസ്.ടി.എ. സംസ്ഥാന സീനിയർ വൈസ് പ്രസിഡന്റ് കെ. അബ്ദുൽമജീദ് ഉദ്ഘാടനംചെയ്തു. ബെന്നി തോമസ് അധ്യക്ഷതവഹിച്ചു. വി.കെ. അജിത്കുമാർ സമ്മാനദാനം നടത്തി. സി.പി. മോഹനൻ, ടി.വി. രഘുനാഥ്, മനോജ്കുമാർ, സിബി തോമസ്, വി.കെ. ഷെഫീഖ്, എം.പി. മുഹമ്മദ്, എം.കെ.എം. അബ്ദുൽഫൈസൽ, പി.എ. ഷുക്കൂർ, സി.പി. ഷറഫുദ്ദീൻ തുടങ്ങിയവർ പ്രസംഗിച്ചു. ഗാന്ധിസ്‌മൃതി പരിപാടിയുടെ ഡിജിറ്റൽ പ്രസന്റേഷൻ മനോജ്കുമാർ പ്രകാശനംചെയ്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave a reply

  • Default Comments (0)

Don`t copy text!