HomeNewsEducationActivityവളാഞ്ചേരി വടക്കേക്കുളമ്പിൽ തരിശുപാടത്ത് കൃഷിയിറക്കി കോളേജ് വിദ്യാർഥികൾ

വളാഞ്ചേരി വടക്കേക്കുളമ്പിൽ തരിശുപാടത്ത് കൃഷിയിറക്കി കോളേജ് വിദ്യാർഥികൾ

kr-college-agriculture

വളാഞ്ചേരി വടക്കേക്കുളമ്പിൽ തരിശുപാടത്ത് കൃഷിയിറക്കി കോളേജ് വിദ്യാർഥികൾ

വളാഞ്ചേരി : രണ്ടേക്കർ തരിശുപാടത്ത് കോളേജ് വിദ്യാർഥികളും കുടുംബശ്രീ അംഗങ്ങളും ചേർന്ന് ഞാറുനട്ടു. നഗരസഭയിലെ ഡിവിഷൻ നാലിലെ വടക്കേക്കുളമ്പിൽ പത്തുവർഷത്തിലധികമായി തരിശായിക്കിടക്കുന്ന തെക്കേപ്പുറത്തെ പാടത്താണ് നടീൽ ഉത്സവം നടന്നത്. വളാഞ്ചേരി കെ.ആർ. എസ്.എൻ. കോളേജിലെ എൻ.എസ്.എസ്. വൊളന്റിയർമാരും വടക്കേക്കുളമ്പ് സൂര്യപ്രഭാ കുടുംബശ്രീ അംഗങ്ങളും പ്രദേശവാസികളും ചേർന്നാണ് കൃഷിയിറക്കിയത്.
kr-college-agriculture
വാർഡ് കൗൺസിലർമാരായ കെ.കെ. ഫൈസൽ തങ്ങൾ, വീരാൻകുട്ടി പറശ്ശേരി, പ്രിൻസിപ്പൽ ഡോ. വി. അനിൽ, എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ എൻ. രാഹുൽ, അസോസിയേറ്റ് പ്രൊഫസർ പി.പി. സന്ധ്യ, പറയത്ത് ശ്രീനാരായണൻ, സതീഷ്‌കുമാർ പറയത്ത്, സി.ഡി.എസ്. അംഗം സരിത കരളംകാട്ടിൽ എന്നിവർ പങ്കെടുത്തു. അസിസ്റ്റന്റ് കൃഷി ഓഫീസർമാരായ കെ. അരുൺകുമാർ, മൻസൂർ എന്നിവർ നേതൃത്വംനൽകി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!