HomeNewsPoliticsവൈദ്യുതി മന്ത്രിക്കെതിരെ ഫെയ്സ്ബുക്ക് പോസ്‍റ്റ്: സബ് എഞ്ചിനീയര്‍ക്ക് സസ്പെൻഷൻ

വൈദ്യുതി മന്ത്രിക്കെതിരെ ഫെയ്സ്ബുക്ക് പോസ്‍റ്റ്: സബ് എഞ്ചിനീയര്‍ക്ക് സസ്പെൻഷൻ

narayanan-kseb

വൈദ്യുതി മന്ത്രിക്കെതിരെ ഫെയ്സ്ബുക്ക് പോസ്‍റ്റ്: സബ് എഞ്ചിനീയര്‍ക്ക് സസ്പെൻഷൻ

കോട്ടയ്‍ക്കൽ: വൈദ്യുതി മന്ത്രിക്കെതിരെ ഫെയ്സ്ബുക്കില്‍ പോസ്‍റ്റിട്ടതിന് ഒതുക്കുങ്ങൽ വൈദ്യുതി സെ‍ക്‌ഷൻ ഓഫിസിലെ സബ് എൻജിനീയറും കേരള ഇലക്ട്രിസിറ്റി സ്‍റ്റാഫ് ഓർഗനൈസേഷൻ സംസ്‍ഥാന ജനറൽ സെക്രട്ടറിയുമായ എ.നാരായണൻ എമ്പ്രാന്തിരി(55)യെ സസ്‍പെൻഡ് ചെയ്‍തു. പ്രളയവുമായി ബന്ധപ്പെട്ട് ഒരു സ്വകാര്യ ചാനലിൽ വന്ന മന്ത്രിയുടെ പരാമർശത്തിന്റെ വിഡിയോ ദൃശ്യം ഷെയർ ചെയ്തെന്നു കാണിച്ചാണ് ഡപ്യൂട്ടി ചീഫ് എൻജിനീയർ നടപടിയെടുത്തത്.
kseb
ജീവനക്കാരുടെ പെരുമാറ്റച്ചട്ടം സംബന്ധിച്ച് ഉത്തരവ് ലംഘിച്ചുവെന്നാരോപിച്ചാണ് സസ്‍പെൻഷൻ. അതേസമയം, ഉത്തരവിൽ ചെയ്‍ത തെറ്റിനെക്കുറിച്ച് വിശദമായി പ്രതിപാദിച്ചിട്ടില്ലെന്ന് നാരായണൻ എമ്പ്രാന്തിരി പറയുന്നു. ഉത്തരവിന്റെ അസ്സലും അനുബന്ധ രേഖകളും ലഭിക്കാത്തതിനാൽ വിശദീകരണം നൽകാനും കഴിയാത്ത സ്‍ഥിതിയാണ്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!