കെ.എസ്.എഫ്.ഇ.യിലെ തട്ടിപ്പ്; പ്രതികൾ തട്ടിയെടുത്തത് ഏഴു കോടിയെന്നു സംശയം
വളാഞ്ചേരി: കെ.എസ്.എഫ്.ഇ. വളാഞ്ചേരി ശാഖയിൽ മുക്കുപണ്ടം പണയംവെച്ച് അപ്രൈസറടക്കമുള്ള അഞ്ചംഗസംഘം തട്ടിയെടുത്തത് ഏഴു കോടിയിലേറെ രൂപയെന്നു സംശയം. തട്ടിപ്പുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണത്തിന് കെ.എസ്.എഫ്.ഇ. ശാഖയിലെത്തിയപ്പോഴാണ് ശാഖാ മാനേജർ ലിനിമോൾ ഈ സംശയം പ്രകടിപ്പിച്ചതെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ വളാഞ്ചേരി എസ്.എച്ച്.ഒ. ബഷീർ ചിറക്കൽ പറഞ്ഞു.
തട്ടിപ്പ് വളരെ ആഴത്തിലുള്ളതാണെന്ന സംശയമുള്ളതിനാൽ വിജിലൻസ് അന്വേഷണം വേണ്ടിവരുമെന്നും തട്ടിപ്പ് നടന്ന കാലഘട്ടത്തിൽ ജോലിചെയ്തിരുന്ന ഉദ്യോഗസ്ഥരെ അന്വേഷണപരിധിയിൽ കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു. തിരുവേഗപ്പുറ വിളത്തൂർ സ്വദേശികളായ പടപ്പത്തൊടി അബ്ദുൽ നിഷാദ് (35), കാവുംപുറത്ത് മുഹമ്മദ് ഷെരീഫ്(32), പനങ്ങാട്ടുതൊടി റഷീദലി (40), പറത്തോട്ടിൽ മുഹമ്മദ് അഷറഫ് (37), ബാങ്കിലെ അപ്രൈസർ വളാഞ്ചേരിയിലെ രാജൻ (67) എന്നിവർക്കെതിരേയാണ് കേസ്. ഇവരെത്തേടി അന്വേഷണസംഘം വീടുകളിൽ എത്തിയെങ്കിലും വീട് പൂട്ടിക്കിടക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here