HomeNewsFinanceജോലി നഷ്ടപ്പെട്ട പ്രവാസികൾക്ക്‌ വായ്‌പ പദ്ധതിയുമായി കെഎസ്‌ഫ്‌ഇ

ജോലി നഷ്ടപ്പെട്ട പ്രവാസികൾക്ക്‌ വായ്‌പ പദ്ധതിയുമായി കെഎസ്‌ഫ്‌ഇ

ksfe

ജോലി നഷ്ടപ്പെട്ട പ്രവാസികൾക്ക്‌ വായ്‌പ പദ്ധതിയുമായി കെഎസ്‌ഫ്‌ഇ

മലപ്പുറം: കോവിഡ്‌ മഹാമാരിയിൽ ജോലി നഷ്ടപ്പെട്ട പ്രവാസികൾക്ക്‌ കെഎസ്‌ഫ്‌ഇ വായ്‌പ. 2020 ഏപ്രിൽ ഒന്നിന്‌ രണ്ട്‌ വർഷമെങ്കിലും വിദേശത്ത്‌ ജോലിചെയ്‌ത്‌ തിരിച്ചെത്തിയവർക്ക്‌ പരമാവധി അഞ്ച്‌ ലക്ഷം രൂപവരെ 48 മാസ കാലാവധിക്കാണ്‌ കെഎസ്‌എഫ്‌ഇ നോർക്ക റൂട്ട്‌സ്‌ പ്രവാസി ഭദ്രത മൈക്രോ സ്‌കീംവഴി വായ്‌പ നൽകുന്നത്‌. 25 ശതമാനംവരെ സബ്‌സിഡി ലഭിക്കും. വിവരങ്ങൾ കെഎസ്‌എഫ്‌ഇ ബ്രാഞ്ചുകളിൽ ലഭിക്കുമെന്ന്‌ മലപ്പുറം മേഖലാ അസി. ജനറൽ മാനേജർ ജോൺ ഡെന്നിസൺ അറിയിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!