കർക്കിടക വാവ് ബലി; തിരുന്നാവായയിലേക്ക് യാത്ര സൗകര്യങ്ങൾ ഒരുക്കി കെ.എസ്.ആർ.ടി.സി
മലപ്പുറം: കർക്കിടക വാവ് ബലിയോടനുബന്ധിച്ച് മലപ്പുറം ജില്ലയിലെ വിവിധ ഡിപ്പോകളിൽ നിന്നും യാത്ര സൗകര്യങ്ങൾ ഒരുക്കി കെ.എസ്.ആർ.ടി.സി. മലപ്പുറം ജില്ലയിലെ വിവിധ ഡിപ്പോകളിൽ നിന്നായി പത്തോളം സർവീസുകളാണ് ഒരുക്കിയിട്ടുള്ളത്. പുലർച്ചെ രണ്ടുമണിക്ക് തിരുനാവായയിൽ എത്തിച്ചേരുന്ന രീതിയിൽ മലപ്പുറം, പെരിന്തൽമണ്ണ, പൊന്നാനി ഡിപ്പോകളിൽ നിന്ന് ബസുകൾ ക്രമീകരിച്ചിട്ടുണ്ട്. തിരൂർ, കുറ്റിപ്പുറം, പുത്തനത്താണി തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും തിരുന്നാവായയിലേക്കും തിരിച്ചും ഇരുപത് മിനിറ്റ് ഇടവേളകളിൽ ബസ്സുകൾ ഉണ്ടായിരിക്കും.

Representative image: Shutterstock/Libin Kallada
മലപ്പുറം
04832734950
പെരിന്തൽമണ്ണ
04933227342
പൊന്നാനി
04942666396
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here