പെൻഷൻകാരോട് സംസ്ഥാന സർക്കാർ തുടരുന്ന അവഗണന അവസാനിപ്പിക്കണമെന്ന് കെ.എസ്.എസ്.പി.എ
വളാഞ്ചേരി : പെൻഷൻകാരോട് സംസ്ഥാന സർക്കാർ തുടരുന്ന അവഗണന അവസാനിപ്പിക്കണമെന്ന് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് അസോസിയേഷൻ കോട്ടയ്ക്കൽ നിയോജകമണ്ഡലം പ്രതിഷേധസംഗമം ആവശ്യപ്പെട്ടു. കേന്ദ്രസർക്കാർ പ്രഖ്യാപിക്കുന്ന സമാശ്വാസം പെൻഷൻകാർക്കും ജീവനക്കാർക്കും യഥാസമയം പ്രഖ്യാപിക്കാതെ സമാശ്വാസകുടിശ്ശിക നഷ്ടപ്പെടുത്തുന്ന സമീപനമാണ് സർക്കാർ സ്വീകരിക്കുന്നതെന്നും അസോസിയേഷൻ ആരോപിച്ചു. കേരളപ്പിറവി ദിനത്തിൽ വളാഞ്ചേരി സബ്ട്രഷറിക്കുമുന്നിൽ നടന്ന പ്രതിഷേധസംഗമം കെ.എസ്.എസ്.പി.എ. സംസ്ഥാന കൗൺസിലർ എം. അബ്ദുൽ ഖാദർ ഉദ്ഘാടനംചെയ്തു. പി. അബ്ദുറഹ്‌മാൻ അധ്യക്ഷത വഹിച്ചു. സി.ടി. ബാലഭാസ്കരൻ, ടി.വി. രഘുനാഥ്, കെ.ടി. ഉമ്മുകുൽസു, എ.പി. നാരായണൻ, പി. മുഹമ്മദലി, പി. ഭക്തവത്സലൻ എന്നിവർ പ്രസംഗിച്ചു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here