HomeNewsProtestകേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് കുറ്റിപ്പുറം ബ്ലോക്ക് കമ്മിറ്റി പൂക്കാട്ടിരിയിൽ പ്രകടനവും ധർണയും നടത്തി

കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് കുറ്റിപ്പുറം ബ്ലോക്ക് കമ്മിറ്റി പൂക്കാട്ടിരിയിൽ പ്രകടനവും ധർണയും നടത്തി

ksspu-edayur-dharna

കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് കുറ്റിപ്പുറം ബ്ലോക്ക് കമ്മിറ്റി പൂക്കാട്ടിരിയിൽ പ്രകടനവും ധർണയും നടത്തി

എടയൂർ: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയൻ കുറ്റിപ്പുറം ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പൂക്കാട്ടിരിയിൽ പ്രകടനവും ധർണയും നടത്തി. ജില്ലാസെക്രട്ടറി കെ. നാരായണൻ ഉദ്ഘാടനം നിർവഹിച്ചു. ബ്ലോക്ക് പ്രസിഡന്റ് പി.കെ. ഹരിദാസൻ അധ്യക്ഷതവഹിച്ചു. എം.വി. രാജൻ, റാഫേൽ, റഷീദ് കിഴിശ്ശേരി, ടി.ടി. ജബ്ബാർ എന്നിവർ പ്രസംഗിച്ചു. പെൻഷൻ ആനുകൂല്യങ്ങങ്ങളും കുടിശ്ശികയും അനുവദിക്കുക, പെൻഷൻ പരിഷ്‌കരണം നടപ്പാക്കുക, മെഡിസെപ്പിലെ അപാകം പരിഹരിക്കുക എന്നീ അവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ധർണ. പൂക്കാട്ടിരി അങ്ങാടിയിൽ നടന്ന പ്രകടനത്തിന് സി.പി. മുഹമ്മദ് മുസ്തഫ, എം.എസ്. ശർമ, ലീല, ജ്യോതി എന്നിവർ നേതൃത്വംനൽകി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!