കെ.എസ്.ടി.എ കുറ്റിപ്പുറം ഉപ ജില്ലാ സമ്മേളനം ആതവനാട് ജി.എച്ച്.എസ് സ്കൂളിൽ നടന്നു
ആതവനാട്:ഫെബ്രുവരി 23,24 തീയതികളിൽ നടക്കുന്ന ദേശീയപണിമുടക്ക് വിജയിപ്പിക്കണമെന്ന് കെ.എസ്.ടി.എ കുറ്റിപ്പുറം ഉപ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. ഇ.ബാലൻ മാസ്റ്റർ നഗറിൽ (ജി.എച്ച്.എസ്.എസ് ആതവനാട് ) നടന്ന സമ്മേളനം കെ.എസ്.ടി.എ സംസ്ഥാന സെക്രട്ടറി കെ. ബദറുന്നീസ ഉദ്ഘാടനം ചെയ്തു. ജില്ല എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ആർ. പി. ബാബുരാജ് സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി പി.എ. ഗോപാലകൃഷ്ണൻ, മുഹമ്മദ് ഷെരീഫ്, പി. ജയപ്രകാശ്, പി. ഡി. സന്തോഷ്, സി. ഷാനി, കെ. സുന്ദരൻ, ടി.ജി. മനോജ് എന്നിവർ സംസാരിച്ചു.
സി. അബ്ദുൽ കരീം സ്വാഗതവും സി. ജോതിഷ് നന്ദിയും പറഞ്ഞു.
ഭാരവാഹികൾ: ഇ. സുനിൽകുമാർ (പ്രസി ), എസ്.. അച്യുതൻ, പി. പവിത്രൻ, കെ.കെ. അജിത (വൈസ് പ്രസി), കെ. സുന്ദരൻ (സെക്രട്ടറി), എം.വി. വിജയകുമാർ, വി.പി. സുമേഷ് (ജോ. സെക്ര), ടി ജി. മനോജ് (ട്രഷറർ) .
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here