എടയൂർ ഗ്രാമപഞ്ചായത്ത് സമൂഹ അടുക്കളയിലേക്ക് വിഭവങ്ങൾ കൈമാറി കെ.എസ്.ടി.എ കുറ്റിപ്പുറം ഉപജില്ല കമ്മറ്റി
എടയൂർ: ഭക്ഷ്യധാന്യങ്ങളും മാസ്കുകളും വിതരണം ചെയ്തു.എടയൂർ ഗ്രാമപഞ്ചായത്ത് സമൂഹ അടുക്കളയുടെ പ്രവർത്തനത്തിന്റെ ഒരു ദിവസത്തേക്കാവശ്യമായ ഭക്ഷ്യധാന്യങ്ങളും സന്നദ്ധ പ്രവർത്തകർക്കാവശ്യമായ മാസ്കുകളും കെ.എസ്.ടി.എ കുറ്റിപ്പുറം ഉപജില്ല കമ്മറ്റി എടയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.കെ.രാജീവിന് കൈമാറി.കെ .എസ് .ടി എ സംസ്ഥാന കമ്മറ്റിയംഗങ്ങളായ പി.എ ഗോപാലകൃഷണൻ, പി.എം.മോഹനൻ പി.ഡി സന്തോഷ്, പി. പവിത്രൻ ഗ്രാമ പഞ്ചായത്തംഗങ്ങളായ സി. കുഞ്ഞാലി, കെ.പി.വിശ്വനാഥൻ, ടി.അബ്ദുല്ലക്കുട്ടി, കെ.കെ.മോഹനകൃഷ്ണൻ പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി ആർ.രാജേഷ് തുടങ്ങിയവർ സന്നിഹിതരായിരുന്നു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here