ഒന്നരയേക്കർ സ്ഥലത്ത് കൃഷി നടത്താനൊരുങ്ങി കെ.എസ്.ടി.എ കുറ്റിപ്പുറം ഉപജില്ല കമ്മറ്റി
വളാഞ്ചേരി: കെ.എസ്.ടി.എ സംസ്ഥാന തലത്തിൽ നടപ്പിലാക്കുന്ന *സുഭിക്ഷകേരളം* പദ്ധതിയുടെ ഭാഗമായി കുറ്റിപ്പുറം ഉപജില്ല കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന പച്ചക്കറി കൃഷിയുടെ വിത്തിടൽ ഉദ്ഘാടനം സി.പി.എം വളാഞ്ചേരി ഏരിയ സെക്രട്ടറി കെ പി ശങ്കരൻ കെ.എസ്.ടി.എ സംസ്ഥാന സെക്രട്ടറി ബി സുരേഷ്, എന്നിവർ ചേർന്ന് നിർവഹിച്ചു. വളാഞ്ചേരി മുൻസിപ്പൽ കൗൺസിലർ ടി.പി. രഘുനാഥ്, കെ.എസ്.ടി.എ സംസ്ഥാന കമ്മറ്റി അംഗങ്ങളായ പി.എ ഗോപാലകൃഷ്ണൻ, ജി.വി.സുമ ,സംസ്ഥാന കമ്മറ്റി മുൻ അംഗം പി.എം മോഹനൻ സംസാരിച്ചു. ജില്ലാ കമ്മറ്റിയംഗം പി.ഡി സന്തോഷ്,സബ് ജില്ല സെക്രട്ടറി കെ സുന്ദരൻ, പ്രസിഡൻ്റ് ഇ സുനിൽകുമാർ, ട്രഷറർ പി പവിത്രൻ നേതൃത്യം നൽകി. കാർത്തലയിൽ ഒന്നരയേക്കർ സ്ഥലത്താണ് സംഘടന പച്ചക്കറി കൃഷി നടത്തുന്നത്. പൂർണ്ണമായും ജൈവ രീതി അനുവർത്തിച്ച് ചെയ്യുന്ന കൃഷി ആഗസ്റ്റ് ,സെപ്റ്റംബർ മാസത്തിൽ വിളവെടുക്കുന്ന രീതിയിലാണ് ആസൂത്രണം ചെയ്തിട്ടുള്ളത്.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here