HomeNewsEventsവിരമിക്കുന്ന സഹപ്രവർത്തകന് രണ്ടത്താണി ശാന്തി ഭവനത്തിൽ സ്നേഹ വിരുന്നൊരുക്കി കെ.എസ്.ടി.യു

വിരമിക്കുന്ന സഹപ്രവർത്തകന് രണ്ടത്താണി ശാന്തി ഭവനത്തിൽ സ്നേഹ വിരുന്നൊരുക്കി കെ.എസ്.ടി.യു

kstu-farewell-shanti-bhavan

വിരമിക്കുന്ന സഹപ്രവർത്തകന് രണ്ടത്താണി ശാന്തി ഭവനത്തിൽ സ്നേഹ വിരുന്നൊരുക്കി കെ.എസ്.ടി.യു

കല്പകഞ്ചേരി : മൂന്നര പതിറ്റാണ്ടിനു ശേഷം സർവ്വീസിൽ നിന്ന് വിരമിക്കുന്ന ചേരുരാൽ ഹയർ സെക്കൻ്ററി സ്ക്കൂളിലെ അധ്യാപകനും കെ എസ് ടി യു കായിക വിഭാഗം കൺവീനറുമായ ഇ.പി. ഹനീഫക്ക് വേണ്ടി സ്നേഹവിരുന്നൊരുക്കിയത് രണ്ടത്താണി ശാന്തി ഭവനം ഫൗണ്ടലിങ്ങ് ഹോമിൽ. ചേരുരാൽ ഹയർ സെക്കൻ്ററി സ്ക്കൂളിലെ കെ എസ് ടി യു അധ്യാപകരാന്ന് സഹപ്രവർത്തകൻ്റെ യാത്രയപ്പ് വേറിട്ടനുഭവമാക്കിയത്. ജില്ല പഞ്ചായത്തംഗം മൂർക്കത്ത് ഹംസ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ജനപ്രതിനിധികളായി തെരഞ്ഞെടുത്ത കെ എസ് ടി യു ഭാരവാഹികളായ കെ.ഇ. യഹിയ സഹീർ, ടി.വി. റംഷീദ എന്നിവരെയും വിവിധ മേഖലകളിൽ ഉന്നത വിജയം നേടിയ കെ എസ് ടി യു അംഗങ്ങളുടെ മക്കളെയും ചടങ്ങിൽ ആദരിച്ചു.
kstu-farewell-shanti-bhavan
കെ എസ് ടി യു സംസ്ഥാന സെക്രട്ടറി എം. അഹമ്മദ് ഉപഹാരങ്ങൾ വിതരണം ചെയ്തു.ചേരുരാൽ സ്ക്കൂൾ ഉപപ്രധാനാധ്യാപകൻ എ.പി. ഹുസൈൻ, മാനേജർ പ്രതിനിധി ഷാനവാസ് മയ്യേരി, മുസ്ലീം ലീഗ് തിരുർ മണ്ഡലം വൈസ് പ്രസിഡൻ്റ് ഇ.സക്കീർ ഹുസൈൻ, കെ എസ് ടി യു ജില്ലാ സെക്രട്ടറി ജലീൽ വൈരങ്കോട്, ശാന്തി ഭവനം ഫൗണ്ടലിങ്ങ് ഹോം സെക്രട്ടറി നാസർ മൂർക്കത്ത് , കെ എസ് ടി യു വിദ്യാഭ്യാസ ജില്ല വൈസ് പ്രസിഡൻ്റ് യൂനുസ് മയ്യേരി , കുറ്റിപ്പുറം ഉപജില്ല പ്രസിഡൻ്റ് പി. അബൂബക്കർ , സ്റ്റാഫ് സെക്രട്ടറി ഇ.പി. സബാഹ് എന്നിവർ സംസാരിച്ചു. ഭാരവാഹികളായ കെ. ഫസലുറഹ്മാൻ, നിസാർ അഹമ്മദ് മോങ്ങം ,അനീഷ് വേങ്ങര, ഫൈസൽ മങ്ങാട്, കെ. ഫാത്തിമ സുഹറ, ഇ. ജസിയ, സി.പി. കദീജ എന്നിവർ നേതൃത്വം നൽകി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!